Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2025 22:33 IST
Share News :
കോട്ടയം : എസ്.എസ്.എൽ.സി. പരീക്ഷ നാളെ ( മാർച്ച് 3) തിങ്കളാഴ്ച തുടങ്ങും. ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതുന്നത് 18,705 വിദ്യാർഥികള്‍. 256 സ്കൂളുകളിലായി 9179 ആൺകുട്ടികളും 9526 പെൺകുട്ടികളുമാണ് ഇക്കുറി പരീക്ഷയെഴുതുന്നതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന കോട്ടയം ഡി.ഇ.ഒ. എം.ആർ. സുനിമോൾ പറഞ്ഞു. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമല്‍ സ്കൂളാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത്, 393 പേർ. ഏറ്റവും കുറവ് പുന്നത്തുറ സെന്‍റ് ജോസഫ് എച്ച്.എസിലാണ് മൂന്നുപേരാണ് ഇവിടെ പരീക്ഷ എഴുതുന്നത്. കോട്ടയം വിദ്യാഭ്യാസ ജില്ല 7379, കടുത്തുരുത്തി 3020, കാഞ്ഞിരപ്പള്ളി 5175, പാലാ 3131 എന്നിങ്ങനെയാണ് പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ എണ്ണം.
ഇത്തവണ ആണ്‍കുട്ടികളില്‍ 69 പേരുടെ വർധനയുണ്ടായപ്പോള്‍ പെണ്‍കുട്ടികളില്‍ 120 പേർ കുറവാണ് ഉണ്ടായത്.
കഴിഞ്ഞ വർഷം നൂറുശതമാനം വിജയം നേടിയത് 16 സർക്കാർ സ്കൂളുകളും 24 എയ്ഡഡ് സ്കൂളുകളും രണ്ടു സെപ്ഷല്‍ സ്കൂളുകളുമായിരുന്നു. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. മാർച്ച് 26 ന് സമാപിക്കും.
Follow us on :
More in Related News
Please select your location.