Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശ്രീ വൈക്കത്തപ്പൻ ചിറപ്പ് ആരംഭിച്ചു.

09 Feb 2025 14:48 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശ്രീ വൈക്കത്തപ്പൻ ചിറപ്പ് ആരംഭിച്ചു. ദേവസ്വത്തിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിന് ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർ എം.ജി. മധു ദീപം തെളിയിച്ചു. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരി, ഉപദേശക സമിതി പ്രസിഡൻ്റ് പി.വി നാരായണൻ നായർ, വൈസ് പ്രസിഡൻ്റ് ദിവാകരൻ മട്ടക്കൽ, സെക്രട്ടറി ആർ. രാജശേഖരൻ നായർ , കെ. വി.രാജേന്ദ്ര പ്രസാദ്, ഓമന മുരളിധരൻ ,ഉഷാ നായർ , ദക്ഷിണാദൂർത്തി സംഗീത സേവാ സംഘം കൺവീനർ എം. ഈശ്വര അയ്യർ എന്നിവർ പങ്കെടുത്തു. 20 ന് നടക്കുന്ന കുംഭാഷ്ടമിയോടെ ഉൽസവം സമാപിക്കും. മഹാ ശിവരാത്രി 26 ന് നടക്കും. .നാളെ ( ഫെബ്രുവരി 10) ന് രാവിലെ 6ന് പാരായണം 9 ന് വേദ മന്ത്രസങ്കീർത്തനാലാപനം വൈകിട്ട് 4.30 മുതൽ തിരുവാതിര 6മുതൽ നൃത്താർച്ചന എന്നിവ നടക്കും. ശ്രീ വൈക്കത്തപ്പൻ ചിറപ്പിനോടനുബന്ധിച്ച് ഫെബ്രുവരി 15, 16 തീയതികളിൽ ദക്ഷിണ മൂർത്തി സംഗീതോൽസവവും നടക്കും. സംഗീത കുലപതി ദക്ഷിണാമൂർത്തിയുടെ സ്മരണാർത്ഥം നടത്തുന്ന സംഗീതോൽസവത്തിന് ഫെബ്രുവരി 15 ന് രാവിലെ 7ന് വൈക്കം മേൽശാന്തി തരണി എസ്. നാരായണൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരി, ഉപദേശക സമിതി പ്രസിഡൻ്റ് പി.വി. നാരായണൻ നായർ എന്നിവർ ചേർന്ന് ദീപം തെളിയിക്കും. 7.30 മുതൽ ഓൺലൈൻ അപേക്ഷകരിൽ നിന്നും തിരെഞ്ഞെടുക്കപ്പെട്ടവരുടെ സംഗീതാരാധനയും വൈകിട്ട് 5 ന് ശാർമ്മിള വിജയകുമാറിന്റെയും 6.30 ന് ഡോ.ജി ബേബി ശ്രീറാമിന്റെയും സംഗീത സദസ് 16 ന് രാവിലെ 7 ന് മംഗളവാദ്യം 8ന് വൈക്കത്തപ്പൻ സംഗീത സേവാ സംഘത്തിന്റെ പഞ്ചരത്ന കീർത്തനാലാപനം 9.30 മുതൽ സംഗീതാരാധന 10 ന് ദ്രവ്യ കലശം വൈകിട്ട് 5ന് എ.ഡി. ജി.പി.എസ്. ശ്രീജിത് ഐ.പി.എസിന്റെ സംഗീത സദസ് 6.30 ന് മൈസൂർ എം. നാഗരാജ്, മൈസൂർ എൻ. കാർത്തിക് എന്നിവരുടെ സംഗീത സദസ് വയലിൻ ഡ്യൂയറ്റ് എന്നിവയാണ് പ്രധാന പരിപാടികൾ.

Follow us on :

More in Related News