Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്രയോടെ ആഘോഷിക്കും.

12 Sep 2025 14:14 IST

santhosh sharma.v

Share News :

വൈക്കം: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സെപ്തംബർ 14 ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്രയോടെ ആഘോഷിക്കും. ഗംഗ എന്ന നാമത്തിലുള്ള ശോഭായാത്ര വൈകിട്ട് 3.30 ന് ആറാട്ടുകുളങ്ങര ചീരംകുന്നുംപുറം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കിഴക്കേ നട വഴി വൈകിട്ട് 4 ന് വൈക്കം വലിയ കവലയിലെത്തും. യമുന എന്നറിയപ്പെടുന്ന ശോഭായാത്ര വൈകിട്ട് 3.30 ന് തെക്കെനട ഇണ്ടംതുരുത്തിൽ കാർത്ത്യായനി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് അയ്യർ കുളങ്ങര, കാളിയമ്മ നട എന്നിവിടങ്ങളിൽ നിന്നും വരുന്ന ശോഭായാത്രയുമായി സംഗമിച്ച് 4 ന് വലിയ കവലയിൽ എത്തും.

സരസ്വതി എന്ന പേരിലുള്ള ശോഭായാത്ര വൈകിട്ട് 3.30 ന് ഉദയനാപുരം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് 4 ന് വലിയകവലയിൽ എത്തും. ഗോദാവരി എന്ന നാമത്തിൽ ഉള്ള ശോഭായാത്ര വൈകിട്ട് 3.30 ന് പോളശ്ശേരി ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പനമ്പുകാട് ശോഭായാത്രയുമായി സംഗമിച്ച് 4 ന് വലിയ കവലയിൽ എത്തും. നർമ്മദ എന്ന പേരിലുള്ള ശോഭായാത്ര വൈകിട്ട് 4.30 ന് വടക്കേ നടയിലെ വിശ്വഹിന്ദു പരിക്ഷത്തിന്റെ ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. സിന്ധു എന്ന അറിയപ്പെടുന്ന ശോഭായാത്ര വൈകിട്ട് 3.30 ന് ചാലപ്പറമ്പിൽ നിന്നും ആരംഭിച്ച് പുളിഞ്ചുവട് ശോഭായാത്രയുമായി സംഗമിച്ച് 4ന് വലിയ കവലയിൽ എത്തും.

വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ശോഭായാത്രകൾ വലിയ കവലയിൽ സംഗമിക്കുന്നതോടെ മഹാശോഭായാത്ര ആരംഭിക്കും. വൈകിട്ട് 5 ന് മുൻ പോലിസ് മേധാവി ഡോ.ടി.പി. സെൻകുമാർ മഹാശോഭായാത്ര ഉദ്ഘാടനം ചെയ്യും. വൈക്കം നഗരവീഥിയെ അമ്പാടിയാക്കി ശ്രീകൃഷ്ണവേഷധാരികളും ഉണ്ണിക്കണ്ണൻമാരും ഗോപികമാരും വാദ്യ മേളങ്ങളുടെ താളത്തിനൊപ്പം നൃത്തമാടി കെ.എസ്. ആർ.ടി.സി ,ബോട്ട് ജട്ടി , കച്ചേരി കവല, പടിഞ്ഞാറെനട വഴി വൈക്കം ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ മഹാശോഭായാത്ര സമാപിക്കും. വൈക്കം താലൂക്ക് ആഘോഷ പ്രമുഖ് കെ.ഡി. സന്തോഷ്, സഹപ്രമുഖ് എം.മനോജ്, പ്രസിഡൻ്റ് കെ. ശിവ പ്രസാദ്, കാര്യദർശി പ്രീയ ഗിരിഷ് എന്നിവർ നേതൃത്വം നൽകും.

വൈക്കം അയ്യർ കുളങ്ങര ശ്രീദേവി വനിത സമാജം എൻ എസ് എസ് . കരയോഗത്തിന്റെ നേതൃത്വത്തിൽ അയ്യർ കുളങ്ങര ക്ഷേത്രത്തിൽ നിന്നും രാവിലെ 8ന് ആരംഭിക്കുന്ന ശോ ഭായാത്ര 9ന് പുഴവായി കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിക്കും.

Follow us on :

More in Related News