Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2024 21:13 IST
Share News :
കടുത്തുരുത്തി: കുമരകം ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ മഹാത്മാഗന്ധി സർവ്വകലാശാല നാഷണൽ സർവീസ് സ്കീമിന്റെയും കെ. ചിറ്റിലപ്പള്ളി ഫൌണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ കൈമാറി. കുമരകത്തെ നിർദ്ധനരായ മൂന്ന് കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ച് നൽകുന്നത്. കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ മാനേജർ എം.മധു അധ്യക്ഷത വഹിച്ചു. സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് താക്കോൽ ദാനം നിർവ്വഹിച്ചു. എം.ജി സർവാകലാശാല വൈസ് ചാൻസിലർ പ്രൊഫ. (ഡോ) സി.ടി അരവിന്ദ് കുമാർ, കെ.ചിറ്റിലപ്പള്ളി ഫൌണ്ടേഷൻ മാനേജർ ദീപക് ജി. തുടങ്ങിയവർ മുഖ്യ അഥിതികളായിരുന്നു. ചടങ്ങിൽ എം.ജി സർവാകലാശാല സിന്ധികേറ്റ് അംഗമായി തിരഞ്ഞെടുത്ത അരുൺ കെ ശശീന്ദ്രനെ ആദരിച്ചു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, പഞ്ചായത്ത് അംഗം വി.കെ ജോഷി, അരുൺ കെ ശശീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. റീനമോൾ എസ് സ്വാഗതവും പ്രോഗ്രാം ഓഫീസർ രോഷില കെ പവിത്രൻ നന്ദിയും രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.