Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊച്ചി പാലാരിവട്ടത്ത് ട്രാൻസ് വുമണിനെ അതിക്രൂരമായി മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതും അപലപനീയവുമാണ് ; ഡിവൈഎഫ്ഐ

12 Feb 2025 18:16 IST

Jithu Vijay

Share News :

എറണാകുളം : സാമൂഹ്യമായി ഏറെ വളർന്ന നമ്മുടെ സംസ്ഥാനത്ത് ഇന്നും ട്രാൻസ്ജെൻഡേഴ്സിനോട് മനുഷ്യത്വ രഹിതമായി പെരുമാറുന്ന ചിലരുണ്ട്.

എല്ലാ പൗരന്മാരെ പോലെയും ഈ സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കാനും, തൊഴിലെടുക്കാനും, സഞ്ചരിക്കാനുമുള്ള അവകാശം അവർക്കുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ട്രാൻസ്ജെൻഡേഴ്സിന് ജീവിത സാഹചര്യം ഒരുക്കുന്ന കാര്യത്തിൽ കേരളം എന്നും മുന്നിലാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ്'


പ്രത്യേക ട്രാൻസ്ജെൻഡർ നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം. വിവിധ മേഖലകളിൽ ഇവരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്ന നടപടികൾ കേരള സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അത്തരത്തിൽ ഏറെ പുരോഗമിച്ച ഒരു സമൂഹത്തിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നികൃഷ്ടമായ ആക്രമണമാണ് പാലാരിവട്ടത്ത് ഉണ്ടായിരിക്കുന്നത്. ഈ സംഭവത്തിൽ പ്രതികൾ റിമാൻഡിൽ ആയിട്ടുണ്ട്. ഇവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പുവരുത്തണം.


ട്രാൻസ്ജെൻഡേഴ്സിനെതിരെ നടക്കുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങളെ ഇല്ലാതാക്കുന്ന സാമൂഹ്യ അവബോധത്തിലേക്ക് നാം മാറേണ്ടതുണ്ട്.

ഇത്തരം ആക്രമണങ്ങൾ ഒരുതരത്തിലും നീതീകരിക്കാൻ വേണ്ടി കഴിയാത്തതാണ്.

പാലാരിവട്ടത്ത് ട്രാൻസ് വുമണിനെതിരായി ഉണ്ടായ ആക്രമണത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തി.

Follow us on :

More in Related News