Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലേടം ക്ഷേത്രത്തില്‍ ശിവരാത്രി ഉല്‍സവം

20 Feb 2025 09:17 IST

Kodakareeyam Reporter

Share News :


കൊടകര: കനകമല കലേടം ശ്രീ മഹാദേവ വിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് വ്യാഴാഴ്ച കൊടിയേറുമെന്ന് ക്ഷേത്രഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മഹോത്സവത്തിനോടനുബന്ധിച്ച് 23ന് വൈകുന്നരം ആറിന് മേച്ചിറ,മിനി നഗര്‍, കനകമല എന്നീ ദേശങ്ങളില്‍ നിന്ന് തണ്ടിക വരവ് ഉണ്ടാകും. 25ന് രാവിലെ നിര്‍മ്മാല്യദര്‍ശനം,ഗണപതിഹോമം., ഉഷ പൂജ, ശ്രീ രുദ്രം ധാര,വൈകിട്ട് ഏഴിന് ചുറ്റുവിളക്ക്,നിറമാല,, ദീപരാധന, പ്രാസാദശുദ്ധി, തിരുവാതിക്കളി ,കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. ശിവരാത്രി ദിവസമായ ബുധനാഴ്ച രാവിലെ അഞ്ചിന് നിര്‍മ്മാല്യദര്‍ശനം, ഗണപതി ഹോമം, ഉഷ പൂജ, രുദ്രാഭിഷേകം, പഞ്ചവിംശതി കലശാഭിഷേകം, ശിവപുരാണ പാരായണം ഉച്ചപൂജ എന്നിവ ഉണ്ടായിരിക്കും. തുടര്‍ന്ന് രാവിലെ 9 മണിക്ക് നടക്കുന്ന ശീവേലിയില്‍ പാറമേക്കാവ് അയ്യപ്പന്‍ തിടമ്പേറ്റും. കൊടകര ഉണ്ണി മേളത്തിന് നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞ്  കാഴ്ച ശിവേലി, ദീപാരാധന,ചുറ്റുവിളക്ക്, നിറമാല,സഹസ്രനാമാര്‍ച്ചന, ചന്ദ്രനം ചാര്‍ത്ത്, അത്താഴപൂജ,താലിവരവ് എന്നിവയും ഉണ്ടാകും. രാത്രി 12 മുതല്‍  പിതൃബലി തര്‍പ്പണത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ക്ഷേത്രം ഭാരവാഹികളായ മോഹനന്‍ കുണ്ടോളി, നാരായണന്‍ തയ്യില്‍, ജയന്‍ പണ്ടാരപ്പറമ്പില്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.


Follow us on :

More in Related News