Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശിവഅവതരണ വിളംബര സന്ദേശയാത്ര

19 Feb 2025 18:32 IST

Kodakareeyam Reporter

Share News :


കൊടകര : മഹാശിവരാത്രിയോടനുബന്ധിച്ച് പ്രജാപിതാ ബ്രഹ്‌മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ശിവഅവതരണ വിളംബര സന്ദേശയാത്രയ്ക്ക് കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രാങ്കണത്തില്‍ സ്വീകരണം നല്‍കി. ക്ഷേത്രം മേല്‍ശാന്തി നടുവത്ത് പത്മനാഭന്‍ നമ്പൂതിരി ശിവലിംഗത്തില്‍ മാല ചാര്‍ത്തി സ്വീകരിച്ചു. പൂനിലാര്‍ക്കാവ് ദേവസ്വം സെക്രട്ടറി ഈ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പ്രനില ഗിരീശന്‍ അധ്യക്ഷത വഹിച്ചു. ബ്രഹ്‌മാകുമാര്‍ ശിവരാമന്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി. 10ന് ഗുരുവായൂരില്‍ നിന്ന് ആരംഭിച്ച ശിവ അവതരണ വിളംബര സന്ദേശയാത്ര മാര്‍ച്ച് മൂന്നിന് എറണാകുളത്ത് സമാപിക്കും.


Follow us on :

More in Related News