Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2026 19:56 IST
Share News :
ചാവക്കാട്:ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ തന്റെ അവസാന കാലം താമസിച്ച് ക്ഷേത്രത്തിനും ഭക്തജനങ്ങൾക്കും സേവനമനുഷ്ഠിച്ച് സമാധിയായ മഹത് സന്യാസിവര്യനാണ് ശ്രീശിവലിംഗദാസ സ്വാമികൾ.ശ്രീനാരായണ ഗുരുദേവന്റെ പ്രഥമ ശിഷ്യനാണ്.തിരുവിതാംകൂർ സംസ്ഥാനത്ത് നെയ്യാറ്റിങ്കര താലൂക്കിൽ മാരായമുട്ടം ദേശത്താണ് 1867-ൽ കർക്കടകത്തിലെ പൂയം നക്ഷത്രത്തിലാണ് ചരിത്രപുരുഷൻ ഭൂജാതനായത്.അദ്ദേഹത്തിന്റെ അച്ഛൻ മാർത്താണ്ഡപിള്ള,അമ്മ ഉമ്മിണിയമ്മ.സ്വാമികളുടെ കുടുംബക്കാർ അദ്ദേഹത്തിന് അയ്യപ്പൻപിള്ള എന്ന നാമധേയം ചാർത്തി.തന്റെ 18-ആം വയസ് മുതൽ ഒരു നേരം മാത്രം സ്വയം പാകം ചെയ്ത ഭക്ഷണം കഴിച്ചും ഈശ്വരനിൽ മനസുറപ്പിച്ച് കൊണ്ടും അയ്യപ്പൻപിള്ള വ്രതാനുഷ്ഠാനം തുടങ്ങി.19-ആം വയസിൽ അയ്യപ്പൻപിള്ള അരുവിപ്പുറത്ത് ചെന്ന് ശ്രീനാരായണഗുരുദേവന്റെ തൃപ്പാദശുശ്രൂഷ ചെയ്തുകൊണ്ട് താമസം തുടങ്ങി.ശ്രീനാരായണഗുരുദേവനിൽ നിന്ന് തമിഴ്,മലയാളം,സംസ്‌കൃതം എന്നി മൂന്ന് ഭാഷകളിലും അസാമാന്യമായ പാണ്ഡിത്യം കരസ്ഥമാക്കി.ഗുരുദേവൻ അയ്യപ്പൻപിള്ളയെ 9 കൊല്ലത്തിന് ശേഷം ശിവലിംഗദാസ് എന്ന നാമധേയവും കാഷായവും നൽകി ശിഷ്യനായി സ്വീകരിച്ചു.ഗുരുദേവന്റെ ആജ്ഞയനുസരിച്ച് കുളത്തൂർ എന്ന സ്ഥലത്ത് മഠം സ്ഥാപിച്ച് അവിടെ ഭക്തജനങ്ങൾക്ക് വേണ്ടി സേവനമനുഷ്ഠിച്ചു.അവിടെ നിന്ന് ഗുരു നിശ്ചയപ്രകാരം മൂത്തകുന്നത്ത് പോയി സേവനമനുഷ്ഠിച്ച് വലിയ ഒരു ക്ഷേത്രം സ്ഥാപിച്ചു.മൂത്തകുന്നത്ത് താമസിച്ചിരുന്ന അവസരത്തിലാണ് സ്വാമികൾ തൻറെ ആദ്യകൃതി ശ്രീനാരായണഗുരുശതകം ശ്രീനാരായണ പരമഹംസദേവനെ കുറിച്ച് രചിച്ചത്.സ്വാമികൾ മൂത്തകുന്നത്ത് നിന്ന് വീണ്ടും അരുവിപ്പുറത്തേക്ക് മടങ്ങി ഗുരുദേവനൊത്ത് കുറെക്കാലം സഞ്ചരിച്ചു.സ്വാമികൾ പെരിങ്ങോട്ടുകരയിൽ ഒരു ഭജനമഠം സ്ഥാപിച്ചു.അവിടെ ഒരു ക്ഷേത്രം പണികഴിപ്പിക്കുകയും പഞ്ചമഹാദേവനെ പ്രതിഷ്ഠിക്കുകയും ചെയ്തു.സ്വാമികൾ തമിഴിലും,മലയാളത്തിലും,സംസ്കൃതത്തിലും അനേകം കവിതകൾ എഴുതിയിട്ടുണ്ട്.32 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.1918-ൽ സ്വാമികൾ ചാവക്കാട് വിവേകാനന്ദ സത്രത്തിൽ താമസിക്കുകയും,ശ്രീവിശ്വനാഥ ക്ഷേത്രത്തിലെ ഷഡാധാര പ്രതിഷ്ഠ നടത്തുകയും ചെയ്തു.ചാവക്കാട്ടെ ചുരുങ്ങിയ കാലത്തിനുള്ളിൽ കുറേ വിദ്യാർത്ഥികളെയും സംസ്കൃതം പഠിപ്പിച്ചു.ജനോപകാരപ്രദമായ പല ജനസേവന പ്രവൃത്തികളും പ്രദേശത്തെ പലരുടെയും അസുഖങ്ങൾ സ്വാമികൾ തൻറെ ദിവ്യശക്തി കൊണ്ട് മാറ്റി.1919-ൽ ധനുമാസം 24-ആം തിയ്യതി ശ്രീശിവലിംഗസ്വാമികൾ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിലെ വിവേകാനന്ദ സത്രത്തിൽ മഹാസമാധിയടഞ്ഞു.അവിടെ സ്വാമികളുടെ സമാധി മന്ദിരം പണിതിട്ടുണ്ട്.നിരവധി ഭക്തജനങ്ങൾ ഐശ്വര്യത്തിനും,മനസ്സമാധാനത്തിനും,രോഗശാന്തിക്കും,കാര്യസിദ്ധിക്കും സമാധി മന്ദിരത്തിൽ വന്ന് തൊഴുതും,ധ്യാനിച്ചും,വഴിപാടുകളും അർപ്പിക്കുന്നത് തന്നെ സ്വാമികളുടെ ചൈതന്യതിന്റെ തെളിവാണ്.ശിവലിംഗസ്വാമികൾ സമാധിയായ വിവരമറിഞ്ഞപ്പോൾ മഹാകവി കുമാരനാശാൻ വിലപിച്ചതിങ്ങനെയാണ്..
"അരിയോരന്നമേ യതിച്ചിരമെന്റെ
ഹൃദയപങ്കജസുഖനായ് വാണനീ
പറന്നുപോകുന്നോരളവപ്പൂവിന്റ-
യടിനാളംകൂടി ഹരിച്ചുവെന്നതോ
കവികളുടെ സങ്കല്പത്തിലുള്ള ഹംസത്തിന് ചില ഗുണങ്ങളുണ്ട്.അദ്ദേഹം വെളുത്ത് സുഭഗനായിരുന്നു.ശാന്തത കളിയാടുന്ന മുഖം.പ്രസന്നത പ്രസരിക്കുന്ന പെരുമാറ്റം,സംശുദ്ധമായ ജീവിതചര്യ.ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യൻമാരിൽ ആഗ്രമമസ്ഥാനത്തായിരുന്നു ശിവലിംഗസ്വാമികളായി തീർന്ന അയ്യപ്പൻപിള്ളയുടെ സ്ഥാനം.സ്വാമിയുടെ തൃപാദങ്ങളിൽ ഹൃദയത്തിന്റെ പത്മാർച്ചന പ്രണാമം അർപ്പിക്കുന്നു..
തേർളി മുകുന്ദൻ
Follow us on :
Tags:
More in Related News
Please select your location.