Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബജറ്റ് തൂക്കി മലപ്പുറം ; ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച്‌ ധനമന്ത്രി വിഡി സതീശന്‍.

19 Jun 2026 14:55 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച്‌ ധനമന്ത്രി വിഡി സതീശന്‍. കഴിഞ്ഞ ഏറെ വര്‍ഷമായി മലപ്പുറത്തുകാര്‍ കാത്തിരുന്ന സുപ്രധാന പദ്ധതികളാണ് യുഡിഎഫ് സര്‍ക്കാര്‍ ബജറ്റിലൂടെ നല്‍കാന്‍ പോകുന്നത്. കോഹിനൂര്‍ മുതല്‍ കരിപ്പൂര്‍ വിമാനത്താവളം വരെ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനുള്ള സാധ്യത പഠനം നടത്തുന്നതാണ് ബജറ്റിലെ സുപ്രധാന ചുവടുവെപ്പ്.


ജില്ലയിൽ ആധുനിക രീതിയിലുള്ള കാൻസർ സെന്റർ സ്ഥാപിക്കുന്നതിനായി പത്ത് കോടി രൂപ വകയിരുത്തി. മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ജനറൽ ആശുപത്രിയായി ഉയർത്തുന്നതിനായി അഞ്ച് കോടി അനുവദിച്ചു. പൊന്നാനിയിൽ മലബാർ തിണ്ടീസ് കൾച്ചറൽ ബിനാലെ സംഘടിപ്പിക്കും. തീരസംരക്ഷണത്തിനായി മൂന്ന് കോടിയും അനുവദിച്ചിട്ടുണ്ട്.


നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപയും വകയിരുത്തി. വള്ളിക്കുന്ന് മണ്ഡലത്തിലെ ചേളാരിയില്‍ ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ഓരാടം പാലം-മാനത്ത്മംഗലം ബൈപാസ് റോഡ് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി.


മലബാറില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം നിര്‍മിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ അത് എവിടെയായിരിക്കും എന്ന് വ്യക്തമല്ല. സ്‌റ്റേഡിയത്തിനായി 50 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത്. പുതിയ ജില്ലകള്‍ രൂപീകരിക്കുമെന്നും വിഡി സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

Follow us on :

More in Related News