Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ബജറ്റ് പുതിയ ദിശാബോധം നൽകുന്നു വിവിധ സംഘടനകൾ ; മലബാറിന് അർഹമായ പദ്ധതികൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത് സ്വാഗതാർഹം.

19 Jun 2026 15:18 IST

Jithu Vijay

Share News :

കോഴിക്കോട് : മുഖ്യമന്ത്രി വി ഡി സതീശൻ  സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് പൊതുവേ സ്വാഗതാർഹമാണെന്നും, സമസ്ത മേഖലകൾക്കും പ്രതീക്ഷ നൽകുന്നതും മലബാറിനും അർഹമായ പരിഗണന ലഭിച്ചതും ഗുണകരമാണെന്നും പുതിയ ദിശാബോധം നൽകുന്നതാണെന്നും മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഓഫീസിൽ ചേർന്ന വിവിധ വ്യാപാര - വ്യവസായ, യാത്ര, സാമൂഹിക, സാംസ്കാരിക  സംഘടനകളുടെ സംയുക്ത യോഗം വിലയിരുത്തി.


പ്രീ ബഡ്ജറ്റ് ചർച്ചയിലും തുടർന്നും മലബാർ ഡെവലപ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ട അഗ്നിശമന സേന ആധുനികവൽക്കരണം, റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികൾ, പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള 400 കോടിയുടെ മിഷൻ സമുദ്ര ഉൾപ്പെടെ ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, കലാ, കായിക, ഗതാഗത, വയോജന ക്ഷേമ അടിസ്ഥാന വികസന പദ്ധതികളും, കോഴിക്കോട് ലൈറ്റ് മെട്രോ, വിമാന താവളങ്ങളുടെ വികസനത്തിന് 200 കോടി, മലബാറിൽ രാജ്യാന്തര സ്‌റ്റേഡിയത്തിന് 50 കോടി ഫണ്ട് അനുവദിച്ചത് ഉൾപ്പെടെ പൊതുവേ സ്വാഗതാർഹമാണെന്ന് യോഗം വിലയിരുത്തി.


ഗൾഫ് മേഖലയിലെ വിമാന സർവീസിന്റെ അമിത ടിക്കറ്റ് വർദ്ധനവിന്റെ അടിസ്ഥാനത്തിൽ എം ഡി സി യുടെ ആവശ്യം പരിഗണിച്ച് ഗൾഫ് യാത്രക്കാർക്ക് ശക്തമായ ഒരു ബദൽ സംവിധാനമായ യുഎഇ -കേരള യാത്ര-ചരക്ക് കപ്പൽ സർവീസ് യാഥാർത്ഥ്യമാക്കുവാൻ ഇപ്പോഴത്തെ സർക്കാർ ഇടപെടണമെന്നും, കേരള മുഖ്യമന്ത്രി ഗൃഹപാഠം നടത്തി ദീർഘവീക്ഷണമുള്ള ബഡ്ജറ്റ് കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ  സമയബന്ധിതമായി നടപ്പാക്കുമെന്നും മലബാർ ഡെവലപ്മെന്റ് കൗൺസിൽ, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ഷെവലിയാർ സി.ഇ. ചാക്കുണ്ണി

പ്രത്യാശിച്ചു.


യോഗത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ഷെവലിയാർ സി.ഇ. ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.ഐ. അജയൻ, അഡ്വ പി.ടി.എസ് ഉണ്ണി, ജി.ജി. റൊണാൾഡ്, പി.പി. ശ്രീരസ്, ഹമീദ് അത്തോളി, സി.സി. മനോജ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.




Follow us on :

More in Related News