Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Mar 2026 08:33 IST
Share News :
കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ല ആയഞ്ചേരിയിൽ സ്വതന്ത്ര പാചക തൊഴിലാളി യൂണിയൻ മേഖലാ സമ്മേളനത്തിൽ എത്തിയപ്പോൾ പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുമായി സൗഹൃദം പങ്കുവെക്കുന്നു
കുറ്റ്യാടി: നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല വിവിധ മേഖലകളില്‍ വോട്ടര്‍മാരെ കണ്ട് പിന്തുണ തേടി. രാവിലെ മുതല്‍ പുറമേരി, വേളം, പള്ളിയത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ ഭവനസന്ദര്‍ശനം നടത്തി. ഉച്ചയോടെ ആയഞ്ചേരിയില്‍ പാചകത്തൊഴി യൂണിയന്‍ കുറ്റ്യാടി, പേരാമ്പ്ര, വടകര മേഖലാ സമ്മേളനത്തില്‍ പങ്കെടുത്തു. പാചകമേഖലയിലെ തൊഴിലാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. പ്രശസ്ത പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്കൊപ്പം സദ്യകഴിച്ചു.
ഉച്ചയ്ക്കു ശേഷം കോട്ടപ്പള്ളിയില്‍ തിരുവളളൂര്‍ പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ശേഷം ആയഞ്ചേരി, വില്യാപ്പള്ളി പഞ്ചായത്ത് കണ്‍വെന്‍ഷനുകളിലും കുറുന്തോടിയില്‍ മണിയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനിലും പങ്കെടുത്തു. ബുധനാഴ്ച രാവിലെ എട്ടു മണിക്ക് ആയഞ്ചേരി തുലാറ്റുനടയില്‍ വിവിധ മേഖലകളിലെ വിദഗ്ധരുടെ സംഗമത്തില്‍ സ്ഥാനാര്‍ഥി പങ്കെടുക്കും.
Follow us on :
More in Related News
Please select your location.