Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശങ്കരപ്പിള്ളിയിലെ സ്ഥിരം അപകട മേഖലയില്‍ റെഡ് സിഗ്നല്‍ സ്ഥാപിച്ചു

14 Dec 2024 19:36 IST

ജേർണലിസ്റ്റ്

Share News :




മുട്ടം: ഗതാഗത തിരക്കേറിയ തൊടുപുഴ - പുളിയന്‍മല സംസ്ഥാന പാതയില്‍ ശങ്കരപ്പിള്ളിയിലെ സ്ഥിരം അപകട മേഖലയില്‍ റെഡ് സിഗ്നല്‍ സ്ഥാപിച്ചു. അടുത്തിടെ റിഫ്ളക്ടറും ഹബ്ബും സ്ഥാപിച്ചതിനു പിന്നാലെയാണ് അപകട മേഖലയാണ് എന്ന് തിരിച്ചറിയുന്നതിനായി

റെഡ് സിഗ്നല്‍ സ്ഥാപിച്ചത്. ശങ്കരപ്പിള്ളി ജങ്ഷന്‍ മുതല്‍ എസ് വളവ് വരെ റെഡ് സിഗ്നല്‍ സ്ഥാപിച്ചിട്ടുണ്ട്. റോഡിന്റെ അശാസ്ത്രീയ നിര്‍മാണം കാരണം നിരവധി അപകടങ്ങളാണ് തുടര്‍ച്ചയായി ഈ ഭാഗത്ത് ഉണ്ടാകുന്നത്. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കായി സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചെങ്കിലും അത് ഫലപ്രദമായില്ല. വാഹനങ്ങള്‍ ഇടിച്ചും രാത്രിയുടെ മറവില്‍ എടുത്തു മാറ്റി ഇവ നശിച്ചു. സ്പീഡ് ബ്രേക്കര്‍ ഉണ്ടായിരുന്ന സമയത്ത് അപകടങ്ങളുടെ തോത് കുറഞ്ഞിരുന്നു. സ്പീഡ് ബ്രേക്കര്‍ റോഡില്‍ നിന്നും മാറിയതോടെ അപകടങ്ങളും തുടര്‍ച്ചയായി. റോഡിലും റോഡിന്റെ വശങ്ങളിലും റിഫ്ളക്ടര്‍ വച്ചതിനു ശേഷമാണ് റെഡ് സിഗ്നല്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. മുട്ടം കഴിഞ്ഞ് ശങ്കരപ്പിള്ളിവരെ വാഹനങ്ങള്‍ വേഗതയില്‍ സഞ്ചരിക്കുന്നതും അപകട കാരണമാകാറുണ്ട്. സോളാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റെഡ് സിഗ്നലാണ് സ്ഥാപിച്ചിരിക്കുന്നത്. അപകട മേഖലയാണെന്ന മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിച്ചതിനാല്‍ അപകട തോത് കുറയും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍


Follow us on :

More in Related News