Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രവീന്ദ്ര നാഥ ടാഗോർ സ്മാരക സംഗീത ശ്രേഷ്ഠ സുവർണ മുദ്ര സ്പെഷ്യൽ ജൂറി അവാർഡ് നേടി മലപ്പുറം പരപ്പനങ്ങാടി സ്വദേശികളും, സഹോദരികളുമായ നിവേദിത ദാസും, നിരഞ്ജന ദാസും

02 Sep 2025 11:39 IST

Jithu Vijay

Share News :

തിരുവനന്തപുരം : കലാനിധി ഫോക് ഫെസ്റ്റ് 2025 രവീന്ദ്ര നാഥ ടാഗോർ പുരസ്‌കാരം, മീഡിയ അവാർഡ് ഏറ്റു വാങ്ങി കുമാരി നിവേദിത ദാസ്നും,

നിരഞ്ജന ദാസ്നും. രവീന്ദ്ര നാഥ ട്ടാഗോർ സ്മാരക സംഗീത ശ്രേഷ്ഠ സുവർണ മുദ്ര 

സ്പെഷ്യൽ ജൂറി അവാർഡ് ഡോ. സന്ധ്യ ഐ പി എസ് വിതരണം ചെയ്തു.  

ചടങ്ങിൽ ഗീത രാജേന്ദ്രൻ, പി. ലാവ്‌ലിൻ, ബാലു കിരിയത്ത് എന്നിവർ സംബന്ധിച്ചു. 


18 ഇന്ത്യൻ ഭാഷകളും, 18 വിദേശ ഭാഷകളിലുമായി 36 ഭാഷകളിൽ പാടി 20 ഓളം വേൾഡ് റെക്കോർഡ് കളും, ഗിന്നസ് റെക്കോർഡും നേടിയ സംഗീത മികവിന് ആണു അവാർഡ് നൽകിയത്. ഓഗസ്റ് 30, 31 തീയതികളിൽ പദ്മകഫെ, മന്നം ഹാളിൽ നടന്ന ചടങ്ങിൽ കല സാഹിത്യ, സംഗീത മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. 


നിവേദിത ദാസും നിരഞ്ജന ദാസും ചേർന്നു

സാവരിയ Folks 10 ഭാഷകളിലെ നാടൻ പാട്ടുകളുടെ വിസ്മയം എന്ന സംഗീത വിരുന്ന് ഒരുക്കി. തെലുഗ്, ഇസ്രായേലി, ഹിന്ദി, പഞ്ചാബി, അറബിക്, ബംഗാളി, ഒഡിയ, സിംഹള, രാജധാനി, മലയാളം

എന്നീ ഭാഷകൾ കോർത്തിണക്കി കൊണ്ടായിരുന്നു ഗാനങ്ങൾ ആലപിച്ചത്.

ആഗസ്റ്റ് 30 നടന്ന വിവിധ കലാ മത്സരങ്ങളിൽ  സാവരിയ ടീംലെ യെദു നന്ദ കെ, ഫൗസിയ കെ കെ എന്നിവർ വിജയികളായി.

Follow us on :

More in Related News