Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണ്ഡലത്തിലെ ആശവർക്കർമാക്ക് ഓണക്കോടി സമ്മാനവുമായി പ്രിയങ്ക ഗാന്ധി എം.പി.

02 Sep 2025 08:34 IST

UNNICHEKKU .M

Share News :

.


മുക്കം: വയനാട് പാർലമെന്റ് മണ്ഡലത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം.പി. പാർലമെന്റ് മണ്ഡലതല ഉദ്ഘാടനം മുക്കത്ത് കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡന്റ് എ.പി. അനിൽ കുമാർ എം.എൽ.എ. നിർവഹിച്ചു. ഓണാശംസകൾ നേർന്നും അവരുടെ സേവനങ്ങളെ പ്രകീർത്തിച്ചു കൊണ്ടുള്ള കത്തും ആശമാർക്ക് കൈമാറി. ആശമാരുടെ സേവനത്തിന് മാന്യമായ വേതനം നൽകുകയെന്നത് നാടിന്റെ കടമയാണെന്നും അതിനു വേണ്ടിയുള്ള പോരാട്ടത്തിൽ താൻ കൂടെയുണ്ടെന്നും ആശംസാ സന്ദേശത്തിൽ പ്രിയങ്ക ഗാന്ധി എം.പി. ഉറപ്പ് നൽകി. സന്നദ്ധ സേവനമായി ആരംഭിച്ച ആശ പ്രവർത്തനം ഇന്ന് മുഴുവൻ സമയ പ്രവർത്തനമായി മാറിയിരിക്കുന്നു. കോവിഡ് കാലത്തെ കേരളത്തിന്റെ പോരാട്ടത്തിന്റെ നെടുംതൂണ് ആശ പ്രവർത്തകരായിരുന്നുവെന്നും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും ആശ എന്ന ഉത്തരവാദിത്വവും നിർവഹിക്കുന്നത് എളുപ്പമല്ല, എന്നിട്ടും സമർപ്പണബോധത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ പറഞ്ഞു. കോവിഡ് സമയത്ത് വയനാട്ടിലെ ആശമാരുടെ സേവനത്തിന് ആദരമായി രാഹുൽ ഗാന്ധി എം. പിയും ഓണക്കോടി നൽകിയിരുന്നു. 


കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ പ്രിയങ്ക ഗാന്ധി എം.പി. യുടെ സന്ദേശം വായിച്ചു. യു. ഡി. എഫ്. ചെയർമാൻ സി. കെ. കാസിം, കൺവീനർ കെ. ടി. മൻസൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മാരായ ദിവ്യ ഷിബു, ബിന്ദു ജോൺസൻ, അലക്സ് തോമസ്, നജിമുന്നിസ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, അംബിക എം, ബാബു പൈക്കാട്ട് , സി.ജെ .ആന്റണി , പി.ജി .മുഹമ്മദ് ,ജോബി എലന്തൂർ , സൂഫിയാൻ , എം.ടി .അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.

പടം: വയനാട് മണ്ഡലത്തിലെ ആശമാർക്ക് ഓണകോടിയുടെ വിതരണ ഉദ്ഘാടനം മുക്കത്ത് കെ.പി.സി.സി വർക്കിംങ്ങ്  പ്രസിഡണ്ട് എ.പി. അനിൽ കുമാർ എം എൽ എ നിർവ്വഹിക്കുന്നു.

Follow us on :

More in Related News