Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രപ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ രാമായണ മാസാചരണം സംഘടിപിച്ചു

17 Jul 2025 18:00 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്രപ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ രാമായണ മാസാചരണം സംഘടിപിച്ചു.ക്ഷേത്രാങ്കണത്തിലുള്ള ശ്രീശിവശക്തി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പൂജനീയ ശുദ്ധവിഗ്രഹ സ്വരൂപ പാദ സ്വാമിജി,പൂജനീയ നിഗമാനന്ദ തീർത്ഥപാദ സ്വാമിജി എന്നിവർ രാമായണ പ്രഭാഷണം നടത്തി.തുടർന്ന് ഔഷധ കഞ്ഞി വിതരണവും നടന്നു.നിരവധി ഭക്ത ജനങ്ങളും,ക്ഷേത്ര മാതൃസമിതി അംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു.ശ്രീവിശ്വനാഥക്ഷേത്രം സമുദായ ദീപികായോഗം ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ,വൈസ് പ്രസിഡന്റ്മാരായ എൻ.ജി.പ്രവീൺകുമാർ,വാക്കയിൽ മുരളീധരൻ,ജോയിൻറ് സെക്രട്ടറിമാരായ കെ.കെ.സതീന്ദ്രൻ,കെ.എസ്.അനിൽകുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News