Mon Jun 16, 2025 6:00 PM 1ST
Location
Sign In
27 Nov 2024 19:27 IST
Share News :
മേപ്പയൂർ:വലതു പക്ഷശക്തികളും കോർപ്പറേറ്റ് മാധ്യമങ്ങളും ഹിന്ദുത്വ-ന്യൂനപക്ഷ വർഗീയശക്തികളുമെല്ലാം ചേർന്ന സകല വിഷസർപ്പങ്ങളും ഇടതുപക്ഷത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് സി. പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജൻ. എഴുപതുകളുടെഅവസാന കാലത്തെ ഓർമ്മിപ്പിക്കുന്ന ഈ മഴവിൽ സഖ്യത്തെ ചെറുത്തുതോൽപ്പിക്കാൻ ഇടതുപക്ഷ പ്രവർത്തകർ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന സി.പി.എം നേതാവായിരുന്ന കെ.കെ. രാഘവന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് മേപ്പയൂർ ടൗണിൽ നടന്ന ബഹുജന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി.എം നോർത്ത് ലോക്കൽ സെക്രട്ടറി കെ കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. എം.എം.റഷീദ്,കെ.ടി.രാജൻ,പി.പി. രാധാകൃഷ്ണൻ, പി.സി.അനീഷ് എന്നിവർ സംസാരിച്ചു. മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മിറ്റി ചേർത്ത1000 ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ് എം.വി. ജയരാജൻ ഏറ്റുവാങ്ങി.
Follow us on :
Tags:
More in Related News
Please select your location.