Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തർ കെഎംസിസിയുടെ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ജൂൺ 1ന് തുടക്കം.

31 May 2025 02:48 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തർ കെഎംസിസി മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന “സ്പീക്ക് ടുത വേൾഡ്' എന്ന പേരിലുള്ള സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ജൂൺ 1-ന് ഔപചാരികമായി ആരംഭിക്കും. വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന പ്രവാസികൾക്കും, വിദേശത്ത് വിദ്യാഭ്യാസം പിന്തുടരുന്ന വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം നേടാനായി ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന അഭിമുഖപരമായ പഠനപദ്ധതിയാണ് ഇത്.


ഉദ്ഘാടന ചടങ്ങ് ജൂൺ 1-ന് നടക്കും. മുസ്ലിം ലീഗ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി സിദ്ദിഖ് ബേക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കാസറഗോഡ് ജില്ലാ കെഎംസിസി പ്രസിഡന്റ് ലുക്മാൻ തളങ്കര, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ്, സാമൂഹ്യ പ്രവർത്തകൻ കെ.എം ഇർഷാദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരിക്കും.


മലയാളി സമൂഹം ഉൾപ്പെടെ അനേകം ജനങ്ങൾക്ക് ആശയവിനിമയം ലളിതമാക്കി, ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവ് വളർത്തുകയാണ് ഈ പരിശീലന പരിപാടിയുടെ മുഖ്യ ഉദ്ദേശം. വിവിധ പ്രൊഫഷണൽ രംഗങ്ങളിലെയും വിദ്യാഭ്യാസ മേഖലകളിലെയും പരിചയ സമ്പന്നരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുക. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ക്ലാസുകൾ ഒരുക്കപ്പെടുന്നതിനാൽ ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ആളുകൾക്കും പങ്കെടുക്കാൻ കഴിയുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകൽപ്പന.


കെഎംസിസി മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അൻവർ കടവത് അധ്യക്ഷത വഹിക്കുകയും, ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ സ്വാഗതം ആശംസിക്കുകയും ചെയ്യുമെന്ന് പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകിക്കൊണ്ട് ഭാരവാഹികൾ അറിയിച്ചു, ഈ സംരംഭം സാമൂഹിക സേവനത്തിന്റെ ഭാഗമായാണ് മുന്നോട്ടുവെക്കുന്നതെന്നും, നിലവിലെ ജോലിസ്ഥിതികളിൽ വളർച്ച പ്രതീക്ഷിക്കുന്ന പ്രവാസികൾക്കും, ഇംഗ്ലീഷിന്റെ അഭാവം മൂലം സഞ്ചാരത്തിനും പഠനത്തിനും നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിയാൻ ആഗ്രഹിക്കുന്നവർക്കും ഏറെ ഗുണകരമായ പദ്ധതിയാണിതെന്നും അവർ പറഞ്ഞു.


രജിസ്റ്റർ ചെയ്യുന്നതിനുള്ള വാട്സപ്പ് നമ്പറുകൾ:

???? ‪+974 3343 3808‬

???? ‪+974 7747 9575‬



Follow us on :

More in Related News