Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാതകളിലെ ഗതാഗത നിയമലംഘനങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മാപ്സ് പരാതി.

13 Sep 2026 09:06 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ദേശീയപാതകളിലൂടെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ, കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ഗതാഗത വാഹനങ്ങളുടെ നിയമലംഘനങ്ങളും സുരക്ഷാ വീഴ്ചകളും അവസാനിപ്പിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ ആക്‌സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) ഗതാഗത മന്ത്രി സി പി ജോണിന് നേരിട്ട് നൽകിയ പരാതിയിൽ പരാതി തുടർനടപടികൾക്കായി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറി.


ദേശീയപാതകളിലെ ഷോൾഡറുകളിലും സർവീസ് റോഡുകളിലും ട്രാൻസ്പോർട്ട് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്, വാഹനങ്ങൾ എതിർ ദിശയിൽ വരുന്നത്,  ഹൈവേകളിൽ യാത്രക്കാരെ ഇറക്കുന്നത്, കുറ്റിപ്പുറം അപകടത്തിനുശേഷം രൂപീകരിച്ച ഹൈവേ പെട്രോളിംഗ് കാര്യക്ഷമമല്ലാത്തത് തുടങ്ങിയ വിഷയങ്ങളാണ് പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

അമിതവേഗം, അപകടകരമായ ഓവർടേക്കിംഗ്, മത്സരയോട്ടം, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം, മദ്യപിച്ചുള്ള യാത്ര, വാഹനങ്ങളുടെ വാതിലുകൾ തുറന്നുവെച്ചുള്ള യാത്ര, തുടങ്ങിയ സുരക്ഷാ വീഴ്ചകൾക്കെതിരെയും അടിയന്തര നടപടി വേണമെന്ന് MAPS ആവശ്യപ്പെട്ടു.


മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, എം കാർത്തിയാനി, അഷറഫ് മനരിക്കൽ പി പി സുബൈർ,നിയാസ് അഞ്ചപുര,കെ പി ബാബുഎന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയിരുന്നത്. മോട്ടോർ വാഹന നിയമവും കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളും പ്രകാരമുള്ള വ്യവസ്ഥകൾ കർശനമായി നടപ്പാക്കണമെന്നും, കുറ്റിപ്പുറം അപകടത്തിനുശേഷം രൂപീകൃതമായ ഹൈവേ പെട്രോളിങ് മുഴുവൻ സോണുകളിലും കാര്യക്ഷമമാക്കണമെന്നും, അപകടങ്ങൾ തുടർക്കഥയാവുന്ന ഹൈവേകളിൽ സോണുകൾ അധികരിപ്പിച്ച് കൂടുതൽ പെട്രോളിങ് വാഹനങ്ങൾ അനുവദിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.


നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്തുക, മോട്ടോർ വാഹന വകുപ്പ്, പോലീസ്, ദേശീയപാത അതോറിറ്റി എന്നിവയുടെ സംയുക്ത പരിശോധന ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. AI ക്യാമറകളും മറ്റ് ഓട്ടോമാറ്റിക് എൻഫോഴ്‌സ്‌മെന്റ് സംവിധാനങ്ങളും കൂടുതൽ ഫലപ്രദമായി ഉപയോഗിച്ച് ഹൈവേയിലെ വാഹന പാർക്കിംഗ്, എതിർ ദിശയിൽ വാഹനം ഓടിക്കുന്നത് എന്നീ നിയമലംഘനങ്ങൾ കണ്ടെത്തി അടിയന്തര നടപടി സ്വീകരിക്കണമെന്നും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി പ്രത്യേക ഹെൽപ്‌ലൈൻ, ഓൺലൈൻ പരാതി സംവിധാനം എന്നിവ ശക്തിപ്പെടുത്തണമെന്നും MAPS ആവശ്യപ്പെട്ടു.


യാത്രക്കാരുടെ സുരക്ഷയും പൊതുഗതാഗത വാഹനങ്ങളുടെ സേവന നിലവാരവും നിരന്തരം വിലയിരുത്തുന്നതിനായി ദേശീയപാതകകളിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.



Follow us on :

More in Related News