Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുത്തൻചിറ ഗവൺമെന്റ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിലേക്ക്

13 Feb 2025 15:50 IST

WILSON MECHERY

Share News :

പുത്തൻചിറ:


ഗവൺമെന്റ് യു.പി സ്കൂൾ പുത്തൻചിറയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഒരു വർഷം നീളുന്ന പ്രവർത്തനങ്ങൾ 2025 ഫെബ്രുവരി 15 ന്

ആരംഭിക്കും.ലോഗോ പ്രകാശനം വിഎസ് സുനിൽകുമാർ എംഎൽഎ നിർവഹിക്കും.

. അക്കാദമിക കഴിവുകളും സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങളും ഉയർത്തിക്കൊണ്ടു വരുന്നതിനും സ്കൂളും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉതകുന്ന തരത്തിലുള്ള 75 ഇന പരിപാടികളാണ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ്

റോമി ബേബിയാണ് സംഘാടകസമിതി അധ്യക്ഷ. പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.പി സോണിയാണ്. ഫിനാൻസ് കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി തുടങ്ങിയ വിവിധ കമ്മിറ്റികളും രൂപീകരിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കുട്ടികളുടെ തിമില അരങ്ങേറ്റം, കവിയരങ്ങ്, പൂർവ അധ്യാപക- വിദ്യാർത്ഥി, സംഗമം, ലഹരി വിമുക്ത - ശുചിത്വ ക്യാമ്പയിൻ, വാന നിരീക്ഷണ ലാബ്, സ്കൂളിൽ ഗാന്ധി പ്രതിമ സ്ഥാപിക്കൽ, സുവനീർ പ്രകാശനം, തരിശുഭൂമി കൃഷി, ചരിത്ര സെമിനാർ, പൈതൃക സംരക്ഷണം, കുട്ടികൾക്ക് ആകാശ യാത്ര എന്നിവയാണ് ആസൂത്രണം ചെയ്ത പ്രധാന പരിപാടികളെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.പി സോണി, പിടിഎ പ്രസിഡണ്ട് യൂസഫ് കെ കെ, പ്രധാന അധ്യാപിക എൻ എസ് സുനിത എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Follow us on :

More in Related News