Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി പിറവം റോഡ് പുനരുദ്ധാരണ പ്രവര്‍ത്തി നടപ്പാക്കാനുള്ള 2.67 കോടി രൂപയുടെ ഫയല്‍ പൊതുമരാമത്ത് സെക്രട്ടറി ഒപ്പുവച്ചു

11 Apr 2025 20:35 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി പിറവം റോഡില്‍ കേരളാ വാട്ടര്‍ അതോറിറ്റി പൈപ്പ് ഇടുന്നതിനുവേണ്ടി വിട്ടുകൊടുക്കുന്ന കടുത്തുരുത്തി മുതല്‍ അറുന്നൂറ്റിമംഗലം വരെയുള്ള ചെയ്‌നേജ് പുനരുദ്ധരിച്ച് റീടാറിംഗ് നടത്തുന്നതിനുള്ള ഫയല്‍ പരിശോധിച്ച് ഭരണാനുമതി നല്‍കുന്നതിനുള്ള ഉത്തരവ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു ഐ.എ.എസ്. ഒപ്പുവച്ച് അനുകൂല നടപടി സ്വീകരിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു. 

കടുത്തുരുത്തി - പിറവം റോഡ് പുനരുദ്ധരിക്കാന്‍ കേരളാ വാട്ടര്‍ അതോറിറ്റി ഡിപ്പോസിറ്റ് ചെയ്ത 2.67 കോടി രൂപയുടെ ഭരണാനുമതി ലഭിക്കാനുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് തൊട്ടുമുമ്പാണ് സര്‍ക്കാര്‍ തലത്തില്‍ രേഖപ്പെടുത്തി. ചെയ്‌നേജിലെ പിശക് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കടുത്തുരുത്തി - പിറവം റോഡിന്റെ ഫയല്‍ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ക്ക് മടക്കി അയയ്ക്കുകയും പ്രശ്‌ന പരിഹാരത്തിനുവേണ്ടി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഫയലില്‍ സംഭവിച്ച പിശകുകകള്‍ തിരുത്തി സര്‍ക്കാരിലേക്ക് മടക്കി സമര്‍പ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍, പി.ഡബ്ല്യു.ഡി. മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ മോന്‍സ് ജോസഫ് എം.എല്‍.എ. നേരില്‍ കണ്ട് കടുത്തുരുത്തി - പിറവം റോഡിന്റെ ഗുരുതരമായ ശോച്യാവസ്ഥയെക്കുറിച്ച് വീണ്ടും ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അന്തിമ ഉത്തരവിറക്കുന്ന സ്ഥിതിയിലേക്ക് ബന്ധപ്പെട്ട ഫയല്‍ എത്തിച്ചിരിക്കുന്നത്. 

സഞ്ചാരയോഗ്യമല്ലാതെ പരിപൂര്‍ണ്ണമായി തകര്‍ന്നുകിടക്കുന്ന അറുന്നൂറ്റിമംഗലം ജംഗ്ഷന്റേയും കടുത്തുരുത്തി മുതല്‍ അറുന്നൂറ്റിമംഗലം വരെയുള്ള മെയിന്‍ റോഡിന്റേയും ശോച്യാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടിയുള്ള റീടാറിംഗ് ജോലികള്‍ നടപ്പാക്കുന്നതിനുവേണ്ടിയുള്ള ഫയലിന്മേല്‍ സര്‍ക്കാര്‍ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചാലുടനെ പി.ഡബ്ല്യു.ഡി. ഡിപ്പാര്‍ട്ടുമെന്റ് തലത്തിലുള്ള നടപടികള്‍ പരമാവധി വേഗത്തില്‍ പ്രാവര്‍ത്തികമാക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. 





Follow us on :

More in Related News