Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2025 08:46 IST
Share News :
മുക്കം :കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വിപണി ശക്തിപ്പെടുത്തല്‍ പദ്ധതി പ്രകാരം ഓണ സമൃദ്ധി 2025 എന്ന പേരില്‍ സെപ്റ്റംബർ 1 മുതൽ 4 വരെ ഓണം പഴം പച്ചക്കറി വിപണി
കൂടരഞ്ഞി അങ്ങാടിയിൽ സംഘടിപ്പിക്കുന്നു.കൃഷി വകുപ്പും, അനുബന്ധ സ്ഥാപനങ്ങളായ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്പിസികെ, എന്നിവയുടെ സഹകരണത്തോടെ
കൂടരഞ്ഞിഗ്രാമപഞ്ചായത്തിൻ്റെയും, കൃഷിഭവൻ്റെയും നേതൃത്വത്തിൽ നടത്തുന്ന ഓണവിപണി ഓണച്ചന്തയിൽ
കർഷകരുടെ പഴം , പച്ചക്കറി,കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങള്‍ ഇടനിലക്കാര്‍ ഇല്ലാതെ നേരിട്ട് വില്‍ക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മ ഉളള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി വിപണി ഇടപെടല്‍ നടത്തുക എന്ന ലക്ഷ്യത്തോടും കൂടിയാണ് കാര്‍ഷിക വിപണി ശക്തിപ്പെടുത്തല്‍ പദ്ധതി നടപ്പാക്കുന്നത്.നല്ല കാര്‍ഷിക മുറകള്‍ അനുവര്‍ത്തിച്ച് ഉത്പാദിപ്പിച്ച ഉത്പന്നങ്ങള്‍ വിപണിയിലേക്കാൾ അധിക വില നല്‍കി സംഭരിക്കുകയും പൊതു വിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് വിപണനം നടത്തുകയും ചെയ്യും. പഴം , പച്ചക്കറികൾ മൂല്യ വർദിത ഉല്പന്നങ്ങൾ എന്നിവ ചന്തയിലേക്ക് വിൽപ്പനക്ക് തയ്യാറുള്ള കർഷകർ
കൃഷിഭവനുമായി ബന്ധപ്പെടണമെന്ന്
കൃഷി ഓഫീസർ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
8606208008,എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
Follow us on :
Tags:
More in Related News
 
                        Please select your location.