Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ നടന്ന സമൃദ്ധി കാർഷിക ഗ്രാമോത്സവം സമാപിച്ചു.

31 Aug 2025 20:19 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് :സെന്റ് ജോർജ് പള്ളി ഫാമിലി യൂണിയന്റെ നേതൃത്വത്തിൽ എറണാകുളം സഹൃദയ വെൽഫെയർ സർവീസസ്, തലയോലപ്പറമ്പ് പൗരാവലി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സമൃദ്ധി 2025 കാർഷിക ഗ്രാമോത്സവം സമാപിച്ചു. ഞായറാഴ്ച രാവിലെ ഫാ. ജോസ് കൊളുത്തു വള്ളിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബിഷപ്പ് മാർ തോമസ് ചക്യത്ത് കർഷക ശ്രേഷ്ഠരെ ആദരിച്ചു.തലയോലപ്പറമ്പിലെ ക്ഷീര കർഷക സംരംഭകരായ സോണി സോമൻ, അനൂപ് കുമാർ വി. ആർ, ആൽവിൻ അരയത്തേൽ, ആഷ്‌ലി ജോൺ, 34 മാതൃകാ കർഷകർ എന്നിവരെ ചടങ്ങിൽ ആദരിച്ചത്.

സി.കെ ആശ എം എൽ എ വിശിഷ്ടാതിഥിയായി പങ്കെടുത്തു. തലയോലപ്പറമ്പിലെ 30 ഹരിത കർമ സേന അംഗങ്ങളെ കടുത്തുരുത്തി സഹകരണ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജോസ് പുഞ്ചക്കോട്ടിൽ ആദരിച്ചു. ജീസ്. പി. പോൾ ഗൃഹ മാലിന്യ സംസ്കരണ സെമിനാർ നയിച്ചു. വൈകിട്ട് കലാ മത്സരങ്ങളെ തുടർന്ന് അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്‌ ക്കലിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ കെ. ഫ്രാൻസിസ് ജോർജ് എം. പി ആരോഗ്യപ്രവർത്തകരെ ആദരിച്ചു. ബേബി പോളച്ചിറ, ജോയി കൊച്ചാനപറമ്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സഹൃദയ മെലഡീസ് അവതരിപ്പിച്ച ഗാനമേളയും നടന്നു.

ഫലവൃക്ഷതൈകൾ, കാർഷിക ഉത്പന്നങ്ങൾ, മാലിന്യ സംസ്കരണ വസ്തുക്കൾ, മാലിന്യ രഹിത ഉൽപ്പന്നങ്ങൾ തുടങ്ങിയവ മേളയിൽ ലഭ്യമായിരുന്നു. കാർഷിക വിപണന മേളയിലും, അനുബന്ധ പരിപാടികളിലും നൂറു കണക്കിനാളുകൾ പങ്കെടുത്തു.

ഇടവക വികാരി റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, സഹൃദയ ഡയറക്ടർ റവ. ഫാ. ജോസ് കൊളുത്തു വള്ളിൽ, അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്ക്കൽ, ജനറൽ കൺവീനർ ഇമ്മാനുവേൽ അരയത്തേൽ, ട്രസ്‌റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട് തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News