Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2025 16:18 IST
Share News :
തലയോലപ്പറമ്പ്: ഇടവട്ടം പ്രിയദർശിനി പുരുഷ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസും നടത്തി. തലയോലപ്പറമ്പ് പോലീസ് എസ് ഐ കെ.ജി. ജയകുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് നന്ദകുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.സി. തങ്കരാജ് മുഖ്യ പ്രഭാഷണം നടത്തി. തലയോലപ്പറമ്പ് എസ്ഐ പി.എസ് സുധീരൻ, എ എസ് ഐ സ്വപ്ന, സംഘം സെക്രട്ടറി ബാബു കുട്ടൻ, സന്മാർഗ പ്രദായനി ഗ്രന്ഥശാല പ്രസിഡൻ്റ് സോമനാഥൻ, ഗുരുകൃപ പുരുഷ സ്വയംസഹായ സംഘം പ്രസിഡൻ്റ് കെ.പി. സന്തോഷ് കുമാർ, നന്മ പുരുഷസ്വയം സഹായ സംഘം പ്രസിഡൻ്റ് സജീവ്, ലക്ഷ്യ പുരുഷ സ്വയം സഹായ സംഘം പ്രസിഡൻ്റ് എ.ആർ. റജിമോൻ, സുധീഷ് ചക്കാലക്കണ്ടം തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.