Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 19:04 IST
Share News :
കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യരെ മാപ്പിള കവി എന്ന രീതിയിൽ മാറ്റി നിർത്തുകയും അർഹമായ അംഗീകാരമോ പരിഗണനയോ നൽകാതെ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം കവിയാക്കി മാറ്റുകയും ചെയ്തെന്ന് പ്രൊഫ. എം.എം. നാരായണൻ അഭിപ്രായപ്പെട്ടു. വൈദ്യർ മഹോത്സവത്തിന്റെ ഭാഗമായി മാപ്പിള കലാ അക്കാദമിയും ഫാറൂഖ് ട്രെയിനിങ് കോളേജും ചേർന്ന് നടത്തിയ 'മാപ്പിള കലകൾ ചരിത്രവും വർത്തമാനവും- ദേശീയ സെമിനാർ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാപ്പിളപ്പാട്ട് എന്ന കാവ്യ ശാഖയെ ഇപ്പോഴും മുഖ്യധാരാ സാഹിത്യ രൂപങ്ങളിൽ പരിഗണിക്കപ്പെടുന്നില്ല. മലയാളത്തിലെ ശ്രദ്ധേയമായ മാപ്പിള കവിതകളെ നാടൻ പാട്ടിന്റെയോ ഗാനവിഭാഗത്തിന്റെയോ രൂപത്തിലേക്ക് മാറ്റി നിർത്തപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ഇൻഫോസിസ് അവാർഡ് ജേതാവും എഡ്വിൻബറോ യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം അധ്യാപകനുമായ ഡോ. മഹ്‌മൂദ് കൂരിയ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ് സലിം, ഡോ. കെ.എം. ഷരീഫ് എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളെ അധികരിച്ച് 14 പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. മുഹമ്മദ് അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ ക്രോഡീകരിച്ചു.
ഫോട്ടോ : വൈദ്യർ മഹോത്സവത്തിന്റെ ഭാഗമായി മാപ്പിള കലാ അക്കാദമിയും ഫാറൂഖ് ട്രെയ്നിങ് കോളേജും ചേർന്ന് നടത്തിയ മാപ്പിള കലകൾ ചരിത്രവും വർത്തമാനവും- ദേശീയ സെമിനാർ പ്രൊഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
Follow us on :
Tags:
More in Related News
Please select your location.