Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2026 20:54 IST
Share News :
ചാവക്കാട്:പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് പിന്തുടർന്നും ഫോണിലൂടെ മെസ്സേജുകൾ അയച്ചും വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തും വച്ചും വീട്ടിൽ അതിക്രമിച്ചുകയറിയും പലതവണ ലൈംഗിക പീഡനത്തിനിരയാക്കി എന്നതാണ് പ്രോസിക്യൂഷൻ കേസ്.2021 ഓഗസ്റ്റ് മാസം മുതൽ 2023 സെപ്റ്റംബർ മാസം വരെയുള്ള സമയത്താണ് കേസിന് ആസ്പദമായ സംഭവം.വാടാനപ്പള്ളി നടുവിൽ ദേശത്ത് പൂശാരി അമ്പലത്തിനടുത്ത് താമസിക്കുന്ന പണിക്കശ്ശേരി വീട്ടിൽ ഉല്ലാസ് മകൻ അമര്‍തേജസി(26)നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി 47 വർഷം കഠിനതടവിനും 140000 രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 14 മാസം കൂടി അധികതടവ് അനുഭവിക്കണം.പിഴസംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവായി.വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ എസ് സിപിഒ ഷനിത ചന്ദ്രൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്ഐ കെ.അജിത്ത്,എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർമാരായ എം.എ.എസ്.സാബുജി,ബി.എസ്.ബിനു എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.എഎസ്ഐ പി.എസ്.സുജിത്ത് കുമാർ കേസന്വേഷണത്തിൽ സഹായിച്ചു.പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 30 ഓളം രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.ലെയ്സൻ ഓഫീസറും സീനിയർ സിപിഒയുമായ എം.ആർ.സിന്ധു കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.