Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2026 23:46 IST
Share News :
മസ്കറ്റ്: ഒമാനിലെ സമൈലിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂർ മീനാട് നെടുങ്ങോലം കുഞ്ഞൻപിള്ള മന്ദിരത്തിൽ രാമഭദ്രൻ (56) ആണ് മരിച്ചത്.
15 വർഷത്തിലേറെയായി സമൈലിലെ ലിസൂഖ് മേഖലയിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു.
വെള്ളിയാഴ്ച മുതൽ കാണാതായിരുന്ന രാമഭദ്രനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമൈൽ സെൻട്രൽ ജയിലിലേക്കുള്ള വഴിയിലെ വാദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പരേതരായ പത്മനാഭപിള്ള-ചെല്ലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ബിന്ദു. മക്കൾ: അഞ്ജന, അഖിൽ. മരണവുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ പുരോഗമിക്കുകയാണ്.
Follow us on :
Tags:
Please select your location.