Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂടെ കൂടൽ ഹൃദ്യമായി

07 Aug 2025 20:13 IST

UNNICHEKKU .M

Share News :


മുക്കം:മുക്കത്തെയും പരിസരത്തെയും പത്തിലേറെ വിദ്യാലയങ്ങളിലെ എൻ എസ് എസി ന്റെ സന്നദ്ധപ്രവർത്തകരായ വിദ്യാർത്ഥികൾ മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷക്കാരായ കുട്ടികൾക്കൊപ്പം ഒരു പകൽ ചിലവഴിക്കാനെത്തിയത് വേറിട്ട അനുഭവമായി. ആടിയും പാടിയും ചങ്ങാത്തം പങ്കുവെച്ചും അവർ ഒത്തുക്കൂടി. "കൂടെ" എന്ന ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു നിർവ്വഹിച്ചു. പ്രതീക്ഷ സ്കൂൾ മാനേജർ സി ഹാരിസിന്റെ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ജോഷില സന്തോഷ്‌, സെക്രട്ടറി വി മരക്കാർ മാസ്റ്റർ, എം എം ഒ എച് എസ് എസ് പ്രിൻസിപ്പൽ ഡോ. അനുപ്,പ്രതീക്ഷ എച് എം കെ ഷീബ, അധ്യാപകരായ ഫൈസൽ, മിഥുൻ, ഹസീന, സ്വപ്ന, ഗീതാമണി,അഞ്ചു, ശോഭ, ശ്രീലക്ഷ്മി, ആദർശ്, ജൂബി, അജിത എന്നിവർ സംസാരിച്ചു. പി ആർ ഒ ടി പ്രഭാകരൻ, സ്റ്റാഫ്‌ സെക്രട്ടറി കെ ലസിത എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News