Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനകമല തീര്‍ഥാടനം ഞായറാഴ്ച തുടങ്ങും

28 Feb 2025 20:09 IST

Kodakareeyam Reporter

Share News :



കൊടകര: കനകമല മാര്‍തോമ കുരിശുമുടി തീര്‍ഥാടനകേന്ദ്രത്തിലെ 86ാമത് നോമ്പുകാല തീര്‍ഥാടനം ഞായറാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തീര്‍ഥാടന വിളംബരമായി ഉച്ച കഴിഞ്ഞ് 2.30 ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കനകമല കുരിശുമുടി നിര്‍മിച്ച ഫാ.ആന്റണി ചിറയത്തിന്‍രെ കബറിടം സ്ഥി ചെയ്യുന്ന തൃശൂര്‍ അതിരൂപതയിലെ ചിറ്റിലപ്പിള്ളി സെന്റ് റീത്ത ദേവാലയത്തില്‍ നിന്ന് കൊളുത്തുന്ന ദീപശിഖ തീര്‍ഥാടനകമ്മിറ്റി ജനറല്‍ കണ്‍വീനറുടെ നേതൃത്വത്തില്‍ കനകമലയിലേക്ക് പുറപ്പെടും. മുക്കാട്ടുകര, കൊടകര, വല്ലപ്പാടി ദേവാലയങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകീട്ട് ആറിന് കനകമലയില്‍ എത്തിചേരുന്ന ദീപശിഖ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഏറ്റുവാങ്ങി ദിവ്യബലി അര്‍പ്പിക്കുന്നതോടെ തീര്‍ഥാടനത്തിന് ഔപചാരികമായ തുടക്കമാകും . 57 ദിവസം നീളുന്ന തീര്‍ഥാടന ദിനങ്ങളില്‍ വിശ്വാസികള്‍ക്ക് രാത്രിയിലും പകലും കുരിശുമുടി കയറാന്‍ സൗകര്യമുണ്ടായിരിക്കും . തീര്‍ഥാടകര്‍ക്ക് ആവശ്യമായ നേര്‍ച്ച ഭക്ഷണം കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഏര്‍പ്പെടുത്തിയിട്ടുള്ളതായും തീര്‍ഥാട കേന്ദ്രം റെക്ടര്‍ ഫാ.മനോജ് മേക്കാടത്ത്, ജനറല്‍ കണ്‍വീനര്‍ തോമസ് കുറ്റിക്കാടന്‍, ട്രസ്റ്റി ജോജു ചുള്ളി , പബ്ലിസിറ്റി കണ്‍വീനര്‍ ഷോജന്‍ ഡി. വിതയത്തില്‍ എന്നിവര്‍ പറഞ്ഞു

Follow us on :

More in Related News