Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് ചൊവ്വാഴ്ച തുടക്കം

03 Nov 2025 19:16 IST

ENLIGHT MEDIA PERAMBRA

Share News :

നടുവണ്ണൂർ: പേരാമ്പ്ര ഉപജില്ല കലോത്സവം ചൊവ്വാഴ്ച തുടങ്ങും. കലോത്സവം നവംബർ 4 5 6 7 തീയതികളിലായി നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് നടക്കുക.ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.92 സ്കൂളുകളിൽ നിന്നായി 3500 ഓളം കുട്ടികൾ മേളയിൽ പങ്കെടുക്കും.നടുവണ്ണൂർ ടൗൺ കേന്ദ്രമാക്കി 11 വേദികളാണ് മത്സരത്തിനായി സജീകരിച്ചത്. ഗാന്ധിയുമായി ബന്ധപ്പെട്ട പേരുകളാണ് ഇവ ഓരോന്നിനും നൽകിയത്.ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ട്രാൻസ്പോർട്ട് കമ്മറ്റി രൂപീകരിച്ച് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.തിങ്കളാഴ്ച വൈകീട്ട് കലോത്സവ വിളംബര ജാഥ  നടക്കും.4 ദിവസങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ പ്രതിഭകൾക്ക് ഭക്ഷണം ഒരുക്കും.ഇതിനായി സമൃദ്ധി എന്ന പേരിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്നും വിഭവ സമാഹരണം നടന്നുവരുന്നു.എല്ലാ വിഭാഗങ്ങളിലെയും രചന മത്സരങ്ങൾ ചൊവ്വാഴ്ച സ്കൂളിൽ നടക്കും.കലോത്സവത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് 4.30 ന് ബാലുശ്ശേരി എംഎൽഎ, കെ.എം. സച്ചിൻ ദേവ് നിർവഹിക്കും.നവംബർ 7ന് 5 മണിക്ക് സമാപന സമ്മേളനം കോഴിക്കോട് എം.പി,എം. കെ. രാഘവൻ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി മുഖ്യാതിഥിയാകും.ഏറെക്കാലത്തിനുശേഷം വരുന്ന ഉപജില്ലാ കലോത്സവം നാടിൻ്റെ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകസമിതി.


പത്ര സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ടി.പി. ദാമോദരൻ മാസ്റ്റർ, ജനറൽ കൺവീനർ പ്രിൻസിപ്പൾ ഇ.കെ. ഷാമിനി, ട്രഷറർ എ.ഇ.ഒ കെ.വി. പ്രമോദ് ജോ: കൺവീനർ എച്ച്.എം നിഷിത്ത്,മെമ്പർ ടി.സി. സുരേന്ദ്രൻ, മീഡിയ ചെയർമാൻ മെമ്പർ സുജ , കൺവീനർ പി.കെ. റഹ്മത്ത് ,വൈസ് ചെയർമാൻ ഡോ: നിസാർ ചേലേരി. പി.ടി.എ.പ്രസിഡണ്ട് സത്യൻ കുളിയാപ്പോയിൽ , ഇ .വിനോദ്, എം.പി.ടി.എ. ചെയർ പേഴ്സൺ ഫാത്തിമഷാനവാസ്,കെ.ടി.കെ. റഷീദ്, വി.സി സാജിദ്, എൻ.കെ. സാലിം, വി.കെ.നൗഷാദ് , മുസ്തഫ പാലോളി, അബിദ ടീച്ചർ എന്നിവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News