Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 11:00 IST
Share News :
തോടുകൾ കൈയേറി ചിറകെട്ടിയിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത്
പറവൂർ: സ്വകാര്യ വ്യക്തികൾ തോടുകൾ നികത്തി കൈയേറിയിട്ടും വടക്കേക്കര പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.
കൈയേറ്റമുള്ള ഭാഗങ്ങളിൽ മഴവെള്ളമൊഴുകിപ്പോകാൻ മാർഗമില്ലാതെ വീടുകളിലും പറമ്പുകളിലും വെള്ളക്കെട്ട് ഉണ്ടാകുന്നതായി കാട്ടി കാരുണ്യ സർവിസ് സൊസൈറ്റി പരാതി നൽകി. വടക്കേക്കര ഒറവൻതുരുത്ത് വാർഡിൽ തോട് കൈയേറി വെള്ളം ഒഴുകിപ്പോകാനുള്ള മാർഗം തടസ്സപ്പെടുത്തി ചിറകെട്ടിയത് തെളിവുസഹിതം സമർപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. സ്ഥലം സന്ദർശിച്ച അസിസ്റ്റൻ്റ് എൻജിനീയർ തോടിൻ്റെ പകുതിയിൽ കൂടുതൽ ഭാഗം കൈയേറിയാണ് ചിറ കെട്ടിയതെന്നും പഞ്ചായത്തിന്റെ അനുമതിയില്ലെന്നും കണ്ടെത്തി റിപ്പോർട്ട് നൽകി. പലവട്ടം പരാതിനൽകിയിട്ടും നടപടിയെടുക്കാത്ത പഞ്ചായത്തിനെതിരെ ഉന്നതങ്ങളിൽ പരാതിപ്പെടാനൊരുങ്ങുകയാണ് നാട്ടുകാർ.
തോട് കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും, പഞ്ചായത്ത് സെക്രട്ടറിയ്ക്കും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് കാരുണ്യ സർവ്വീസ് സൊസൈറ്റി ഭാരവാഹികളായ ജിതേഷ് സിങ്ങ്, ആൻ്റണി കോണത്ത് മനോജ് കാട്ടിപ്പറബിൽ സിബി സ്റ്റീഫൻ അഖിൽ ദാസ് കലക്കശേരി, ജോബീഷ് മാട്ടും പുറത്ത് എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.