Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലയൂർ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി

13 Jul 2025 19:51 IST

MUKUNDAN

Share News :

ചാവക്കാട്:പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി.തിരുനാൾ തിരുകർമ്മങ്ങൾക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ.ഡോ.ഡേവിസ് കണ്ണമ്പുഴ,സഹ വികാരി റവ ഫാ ക്ലിന്റ് പാണെങ്ങാടൻ എന്നിവർ കാർമ്മികത്വം വഹിച്ചു.തർപ്പണ തിരുനാൾ ആഘോഷമായ ദിവ്യബലിക്കും ലദീഞ്ഞ,നൊവേന തുടങ്ങിയ തിരുകർമ്മങ്ങൾക്കും റവ ഫാ ജോയ് പുത്തൂർ മുഖ്യ കാർമ്മികത്വവും,റവ. ഡോ.ഷിജോ ചിരിയകണ്ടത്ത് തിരുനാൾ സന്ദേശവും നൽകി.ഇടവക അംഗമായ ഫാ.ജെയിംസ് ചെറുവത്തൂർ എസ് ഡി ബി സഹ കാർമ്മികനായി.തളിയകുള കരയിൽ നടന്ന സമൂഹമാമോദീസയ്ക്ക് തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമ്മികത്വം വഹിച്ചു.വിവിധ രൂപതകളിലെ ഇടവകകളിൽ നിന്നായി നവജാത ശിശുക്കൾ വിശ്വാസത്തിന്റെ ഈറ്റില്ലമായ പാലയൂരിൽ പ്രാഥമിക കൂദാശകളായ മമ്മോദീസ,തൈലാഭിഷേകം,വി.കുർബാന എന്നിവ മാർ ടോണി നീലങ്കാവിൽ നിന്നും സ്വീകരിച്ചു.മാർ തോമശ്ലീഹായൽ പകർന്നുകിട്ടിയ വിശ്വാസം മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകുവാൻ മാർ ടോണി നീലങ്കാവിൽ ഉദ്ബോധിപ്പിച്ചു.ഫാ.അഗസ്റ്റിൻ ടിഒആർ,ഫാ.മാനുവൽ ടിഒആർ എന്നിവർ സഹകാർമ്മികരായി.കൺവീനർ എൻ.കെ.ജോൺസന്റെ നേതൃത്വത്തിൽ തീർത്ഥ കേന്ദ്രത്തിൽ എത്തിചേർന്ന ഭക്തജനങ്ങൾക്കായി അമ്പ്,വള,ശൂലം എന്നിവ സമർപ്പിക്കുന്നതിനായുള്ള സൗകര്യവും ഉണ്ടായിരുന്നു.രാവിലെ 6.30 മുതൽ ഉച്ചക്ക് 2.30 വരെ ഊട്ട് നേർച്ച,നേർച്ച പായസം എന്നിവ ഭക്തജനങ്ങൾക്ക് സ്വീകരിക്കുന്നതിനായി പാർസൽ സൗകര്യവും ഉണ്ടായിരുന്നു.ഉച്ചതിരിഞ്ഞ് 4.30-ന് നടന്ന തിരുനാൾ സമാപന ദിവ്യബലിക്ക് ഇടവക അംഗങ്ങളായ റവ ഫാ.ജോൺ പോൾ ചെമ്മണ്ണൂർ,ഫാ ദിജോ ഓലക്കെങ്കിൽ എന്നിവർ കാർമ്മികരായി.ദിവ്യബലിക്ക് ശേഷം മാർ തോമശ്ലീഹ തർപ്പണാത്ഭുതം നടത്തിയ തളിയക്കുളം ചുറ്റി ജൂതൻകുന്ന് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷണവും ഉണ്ടായിരുന്നു.തുടർന്ന് വർണ്ണമഴയും,മാൽബ്രോസ് ക്ലബ് ഒരുക്കിയ പൂഞ്ഞാർ നവദാര ബാൻഡ് ടീം അവതരിപ്പിച്ച ബാൻഡ് മേളവും ഉണ്ടായിരിന്നു.തർപ്പണ തിരുനാൾ പരിപാടികൾ വിജയകരമാക്കാൻ ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ,സഹ വികാരി റവ ഫാ ക്ലിന്റ് പാണെങ്ങാടൻ,കൈക്കാരന്മാരായ പി.എ.ഹൈസൺ,സേവിയർ വകയിൽ,ഫ്രാൻസിസ് ചിരിയംകണ്ടത്ത്,ചാക്കോ പുലിക്കോട്ടിൽ,റവ.സിസ്റ്റർ റോസ്മേരി എസ്.എ.ബി എസ്,ജനറൽ കൺവീനർ ടി.ജെ.ഷാജു,സെക്രട്ടറിമാരായ ബിജു മുട്ടത്ത്,ബിനു താണിക്കൽ,പിആർഒ ജെഫിൻ ജോണി,അഡ്വ.ഇ.എം.സാജൻ,സി.ഡി.ഫ്രാൻസിസ് കുടുംബ കൂട്ടായ്മകൾ,ഭക്ത സംഘടനകൾ എന്നിവരടങ്ങിയ തിരുനാൾ കമ്മിറ്റി നേതൃത്വം നൽകി.ഇന്ന്(തിങ്കളാഴ്ച്ച) വൈകീട്ട് 7 മണി മുതൽ 10 മണി വരെ ആന്റോ സൗണ്ട് പാലയൂരിന്റെ നേതൃത്വത്തിൽ പാലാ ക്യാമ്മോയൂണിക്കേഷൻസ് അവതരിപ്പിക്കുന്ന മെഗാ ഗാനമേളയോട് കൂടി പാലയൂർ തർപ്പണ തിരുന്നാളിന് സമാപനമാകും.


Follow us on :

More in Related News