Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്നം നവോത്ഥാന സൂര്യൻ; മുളക്കുളം പഞ്ചായത്ത് മേഖല സമ്മേളനം സംഘടിപ്പിച്ചു.

13 Jul 2025 19:45 IST

santhosh sharma.v

Share News :

വൈക്കം: കേരളത്തിലുടനീളം വിദ്യാലയങ്ങൾ സ്ഥാപിച്ചും കാർഷിക- വ്യാവസായിക സംരംഭങ്ങൾ ആരംഭിച്ചും കേരളീയ വികസനത്തിന് അടിത്തറ പാകിയ ഇതിഹാസ പുരുഷനായിരുന്നു മന്നത്ത് പത്മനാഭനെന്ന് എൻ എസ് എസ് യൂണിയൻ ചെയർമാൻ പി ജി എം നായർ പറഞ്ഞു. വൈക്കം താലൂക്ക് യൂണിയൻ സംഘടിപ്പിക്കുന്ന മന്നം നവോത്ഥാന സൂര്യൻ പരിപാടിയുടെ ഭാഗമായി മുളക്കുളം പഞ്ചായത്ത് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മേഖലാ പ്രസിഡൻ്റ് ഡോ. ഇ. എൻ ശിവദാസൻ അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ പി. വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി അഖിൽ .ആർ നായർ, വി. കെ ശ്രീകുമാർ, പി. എസ് വേണുഗോപാൽ, മുളക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ടി. കെ വാസുദേവൻ നായർ, ഉണ്ണികൃഷ്ണൻ നായർ , എസ്. മുരുകേശ്, എൻ. പി വിശ്വംഭരൻ നായർ, രാജശേഖരൻ നായർ, എൻ. മധു, ജഗത്പ്രകാശ്, ഇന്ദു സൂരജ്‌ തുടങ്ങിയ പ്രമുഖർ പ്രസംഗിച്ചു. 

മുളക്കുളം പഞ്ചായത്തിലെ പന്ത്രണ്ട് കരയോഗങ്ങളിൽ നിന്നും എത്തിയ അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. 



.

Follow us on :

More in Related News