Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിഷയ ദാരിദ്ര്യം നേരിടുന്ന പ്രതിപക്ഷം ചാവക്കാട് നഗരസഭ കൗൺസിൽ യോഗം അലങ്കോലപ്പെടുത്തി

29 Sep 2025 19:53 IST

MUKUNDAN

Share News :

ചാവക്കാട്:ജീവകാരുണ്യത്തിന്റെ പേരിൽ ആളുകളിൽ നിന്ന് പണം പിരിച്ച് ആംബുലൻസ് വാങ്ങുകയും,അതുമായി ബന്ധപ്പെട്ട ചർച്ച ജനമധ്യത്തിൽ വന്നപ്പോൾ ഫിറ്റ്നസും ഇൻഷുറൻസും ഇല്ലാത്ത വാഹനം നഗരസഭ ഏറ്റെടുത്തെന്ന വ്യാജപ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ ചോദ്യമുയർന്നു.ആ ചോദ്യം ചർച്ച ചെയ്യാതിരിക്കാൻ യുഡിഎഫ് നടത്തിയ വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണ് കൗൺസിൽ യോഗത്തിൽ അരങ്ങേറിയത്.കൗൺസിലിലെ പ്രധാന വിഷയം ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ് യുഡിഎഫ് ഈ നാടകം കളിക്കുന്നതെന്നും നഗരസഭയ്ക്ക് ആംബുലൻസ് കൈമാറിയെന്ന് വ്യാജപ്രചാരണം നടത്തുകയും ഷൈൻ ടീച്ചറെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തുകയും ചെയ്ത നഗരസഭ കൗൺസിലർ കെ.വി.സത്താറിനെക്കുറിച്ചുള്ള ചർച്ച ഒഴിവാക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് വ്യക്തമാക്കി.നഗരസഭയുടെ വികസന സദസ്സ് ഒക്ടോബർ 12-ന് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടത്തുന്നതിനും,കേരളോത്സവം ഒക്ടോബർ 18 മുതൽ തുടക്കം കുറിക്കുന്നതിനും,ഒക്ടോബർ മാസത്തിൽ അതിദാരിദ്ര്യ മുക്ത നഗരസഭ പ്രഖ്യാപനം നടത്തുന്നതിനും തീരുമാനിച്ചു.

Follow us on :

More in Related News