Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഊട്ട് തിരുനാള്‍ ഞായറാഴ്ച

01 May 2025 19:45 IST

ENLIGHT KODAKARA

Share News :

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ട് തിരുനാള്‍ ഞായറാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 30ന് ഫാദര്‍ ഡോക്ടര്‍ ഡേവിസ് ചെങ്ങനിയാടന്റെ മുഖ്യകാര്‍മികത്വത്തില്‍ പാട്ടുകുര്‍ബാന, ഫാദര്‍ ജൂലിയസ് അറക്കലിന്റെ സന്ദേശം തുടര്‍ന്ന് നേര്‍ച്ച ഊട്ട്, ഉച്ചകഴിഞ്ഞ് 3 45ന് ഇടവകയിലെ വൈദികരുടെ കാര്‍മികത്വത്തിലുള്ള സെന്‍ര് ജോസഫ് ഫാമിലി കുര്‍ബാന തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം ,വാനില്‍ വര്‍ണമഴ എന്നിവയുണ്ടാകും. ഈ വര്‍ഷം പതിനേഴായിരത്തോളം പേര്‍ക്കാണ് ഊട്ട്‌നേര്‍ച്ച ഒരുക്കുന്നത്. വാര്‍ത്ത സമ്മേളനത്തില്‍ ഫൊറോന വികാരി ഫാദര്‍ ജെയ്‌സണ്‍ കരിപ്പായി, സഹവികാരി ഫാദര്‍ ലിന്റോ കാരേക്കാടന്‍, ജനറല്‍ കണ്‍വീനര്‍ ജോസ്മാത്യു ഊക്കന്‍,കൈക്കാരന്‍മാരായ വര്‍ഗീസ് തൊമ്മാന, വര്‍ഗീസ് കോമ്പാറക്കാരന്‍, പി.ആര്‍.ഒ ജോയ്‌സ് തെക്കുംതല എന്നിവര്‍ പങ്കെടുത്തു.


Follow us on :

More in Related News