Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ഇ.എസ് രാജ റസിഡൻസ് സ്ക്കൂളിൽ ഓണം സൗഹൃദ സദസ്സ് നടത്തി.

30 Aug 2025 20:02 IST

UNNICHEKKU .M

Share News :

മുക്കം:  എം.ഇ.എസിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് എംഇഎസ് രാജാ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച ഓണം സൗഹൃദ സദസ്സ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു 'ഓണം മാനവ സ്നേഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും ആഘോഷമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്കൂൾ ചെയർമാൻ പിടി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ ജോ: സെക്രട്ടറി ആർ കെ ഷാഫി 1വാർഡ് മെമ്പർ ഹകീം മാസ്റ്റർ സ്കൂൾ വൈസ് ചെയർമാൻ പിടി ആസാദ് , പിടിഎം എ പ്രസിഡൻ്റ് മുജീബ് റഹ്മാൻ സ്കൂൾ പ്രിൻസിപ്പൽ രമേശ് കുമാർ സി എസ് ,വൈസ് പ്രിൻസിപ്പാൾ റസീന കെ ഹെഡ്മാസ്റ്റർ കേശവൻ പി, സ്കൂൾ സെക്രട്ടറി എം പി സി നാസർ എന്നിവർ സംസാരിച്ചു.

 നാദബ്രഹ്മം ചാത്തമംഗലം ടീമിൻ്റെ ശിങ്കാരി മേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളുടെ പുലിക്കളിയും ,തുടർന്ന് നടന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. അധ്യാപകർ അവതരിപ്പിച്ച കൈകൊട്ടിക്കളി മോണ്ടിസോറി വിദ്യാർത്ഥികളുടെ മെഗാ തിരുവാതിര സ്കൂളിലെ പ്രൈമറി ,യു.പി, സെക്കൻഡറി ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ മെഗാ ഡാൻസ് നാടേടി നൃത്തം തുടങ്ങി വിവിധ നൃത്തനിർത്യങ്ങൾ നാടോടി ഗാനം എന്നിവ ''ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിശേഷം നടന്ന വിദ്യാർത്ഥികളുടെ കമ്പവലി മത്സരം കാണികൾക്ക് ആവേശമായി . വിജയികൾക്ക് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ ഒകെ അശ്റഫ് ,അബ്ദുൽ അസീസ് സമ്മാന വിതരണം നടത്തി

Follow us on :

More in Related News