Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2025 20:41 IST
Share News :
മുക്കം:തിരുവമ്പാടി കലാ സാംസ്കാരിക വേദി വിപുലമായ സദ്യയോടും മനോഹരമായ ഗാന വിരുന്നോടെ ഓണം ആഘോഷിച്ചു. തിരുവമ്പാടി കറ്റ്യാടുള്ള ഡോ. ബെസ്റ്റി ജോസിൻ്റെ ഭവനത്തിൽ വച്ച് സംഘടിപ്പിച്ച ഓണാഘോഷം കൂട്ടായ്മയുടെ സൗന്ദര്യവും സുഗന്ധവും നിറഞ്ഞതായി മാറി.
സാംസ്കാരിക വേദി അംഗങ്ങൾ കാസാ സാ ഓരോ ഇനങ്ങൾ തയ്യാറാക്കി കൊണ്ടുവന്ന് നടത്തിയ ഓണസദ്യ വിഭവങ്ങളുടെ ധാരാളിത്തം കൊണ്ടും കൂട്ടായ്മയുടെയും പരസ്പര സ്നേഹത്തിൻ്റെ മനോഹാരിത കൊണ്ടും മനം നിറയ്ക്കുന്നതായിരുന്നു.
കാവാലം ജോർജ്ജ് മാസ്റ്ററുടെ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരിയും റിട്ടയേർഡ് അദ്ധ്യാപികയുമായ കെ.ടി ത്രേസ്യ ഉത്ഘാടനം ചെയ്തു. മാവേലി വേഷത്തിൽ എത്തിയ പ്രശസ്ത അഭിനേതാവും എഴുത്തുകാരനുമായ കെപിഎസി വിൽസൺ ഓണസന്ദേശം നൽകുകയും ഓണചരിത്രവും ഓണവുമായി ബന്ധപ്പെട്ട സ്ഥലനാമ പുരാണങ്ങളും വിശദീകരിക്കുകയും ചെയ്തു. റിട്ടയേർഡ് അദ്ധ്യാപകൻ ദേവസ്യ ചേമ്പ്ലാനി, സാംസ്കാരിക വേദി സെക്രട്ടറി കെ. ഡി. തോമസ്, ഡോ. ബെസ്റ്റി ജോസ് തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
 
                        Please select your location.