Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഗ്രേസിൻ്റെ നേതൃത്വത്തിൽ ഓണാഘോഷവും മെറിറ്റ് അവാർഡ് ദാനവും സംഘടിപ്പിച്ചു.

02 Sep 2025 21:44 IST

santhosh sharma.v

Share News :

വൈക്കം: മടിയത്ര ഗാർഡൻ റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ & എജ്യൂക്കേഷന്റെ ( ഗ്രേസ് ) നേതൃത്വത്തിൽ ഓണാഘോഷവും മെറിറ്റ് അവാർഡ് ദാനവും സംഘടിപ്പിച്ചു. മടിയത്ര എൻഎസ്എസ് ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രേസ് പ്രസിഡന്റ് ബിജു നമ്പിത്താനം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെ മെറിറ്റ് അവാർഡുകൾ നൽകിയും ഹരിത കർമ്മസേനാംഗങ്ങളേയും, കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കടന്ന വിദ്യാർഥി കാർത്തിക്കിനേയും ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

വാർഡ് കൗൺസിലർ ബി. രാജശേഖരൻ, മനോഹരൻ നെടിയാറയിൽ, രാജൻ .പി കമ്മത്ത്, ശിവപ്രസാദ്, പ്രൊഫ. എൻ കെ ശശിധരൻ, ഗോപാലകൃഷ്ണൻ, ബിജു വി കണ്ണേഴത്ത്, അബ്ദുൽസലാം റാവുത്തർ, സൗദാമിനി തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News