Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2025 06:51 IST
Share News :
പരപ്പനങ്ങാടി : കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ 'റാംബോ' എന്നറിയപ്പെടയുന്ന റമീസ് റോഷനെ ജയ്പൂരിൽ നിന്നും എക്സൈസ് അറസ്റ്റ് ചെയ്തു. കൊമേഴ്‌സ്യൽ അളവിലുള്ള രണ്ട് ലഹരികേസുകളിൽ പ്രതിയായ റമീസിനെ ഒളിവിൽ കഴിഞ്ഞ് മയക്കുമരുന്ന് വിൽപ്പന നടത്തിവരുന്നതിനിടയിലാണ് എക്സൈസ് സംഘം പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ റമീസ് റോഷൻ കോഴിക്കാട് പെരുമണ്ണ സ്വദേശിയാണ്.
മഞ്ചേരി NDPS സ്പെഷ്യൽ കോടതിയുടെ വാറണ്ട് പ്രകാരം അഡീഷണൽ എക്സൈസ് കമ്മീഷണർ രൂപം നല്‍കിയ ടീം പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ.ടി.ഷനൂജിൻ്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2020 ൽ മലപ്പുറം ചേലേമ്പ്രയിൽ വെച്ച് കൊമേഴ്സ്യൽ ക്വാണ്ടിറ്റി അളവിൽ MDMA ക്രിസ്റ്റൽ, MDMA ഗുളികകൾ, ഹാഷിഷ് ഓയിൽ, കഞ്ചാവ്, LSD സ്റ്റാമ്പുകൾ എന്നിവ കൈവശം വെച്ച് വിൽപ്പന നടത്തവേ എക്സൈസ് ഇൻസ്‌പെക്ടർ ആയിരുന്ന പി.കെ.മുഹമ്മദ് ഷെഫീക്കും സംഘവും റമീസ് റോഷനെ പിടികൂടി. തുടർന്ന് വിചാരണക്കാലയാളവിൽ കോവിഡ് കാലഘട്ടത്തിൽ ജാമ്യം ലഭിച്ച ഇയാൾ ഇക്കാലയളവിൽ കോഴിക്കോട് ജില്ലയിൽ മറ്റൊരു കൊമേഴ്സ്യൽ ക്വാണ്ടിറ്റി(LSD) കേസിൽ കൂടി പ്രതിയായി. എന്നാൽ ആ കേസിൽ ഇയാളുടെ കൂട്ടാളി മാത്രമാണ് സംഭവസ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാൾ ഒളിവിൽ പോയി.
മലപ്പുറത്തെ കേസിൽ ശിക്ഷ ഉറപ്പായതോടെ ഒളിവിൽ തുടർന്ന ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ജയ്പൂരിലെ ലൊക്കേഷൻ കണ്ടെത്തുകയും കേന്ദ്ര ഇൻ്റലിജൻസ് വിഭാഗം, മലപ്പുറം എക്സൈസ് ഐ.ബി, മലപ്പുറം എക്സൈസ് സൈബർ സെൽ എന്നിവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിടികൂടുകയുമായിരുന്നു.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രദീപ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിതിൻ ചോമരി, അരുൺ പാറോൽ, എം.എം.ദിദിൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.