Tue Dec 12, 2023 10:56 PM 1ST

Location  

Sign In

NMMS, USS സ്കോളർഷിപ്പ് പരീക്ഷ വിജയികളെ അനുമോദിച്ചു.

30 May 2025 12:51 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തിരൂരങ്ങാടി ഗവ ഹയർസെക്കൻഡറി സ്കൂളിൽ യുഎസ്എസ് , എൻ എം എം എസ് പരീക്ഷകളിൽ സ്കൂളിന് ഇത്തവണ റെക്കോർഡ് നേട്ടം സമ്മാനിച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി (എസ് എം സി ) യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

തിരൂരങ്ങാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സിപി സുഹ്റാബി പരിപാടി ഉദ്ഘാടനം ചെയ്തു.


എസ്എംസി ചെയർമാൻ അബ്ദുൽ റഹീം പൂക്കത്ത് , മൊയ്തീൻകുട്ടി കെ ടി. സിറാജുദ്ദീൻ , ഹെഡ്മിസ്ട്രസ് മിനി കെ , അധ്യാപകരായ നൗഷാദ് , നാസർ , സാബിറ , ഫമീദ , ജസീറ എന്നിവർ പ്രസംഗിച്ചു. NMMS , USS സ്കോളർഷിപ്പ് പരീക്ഷയിൽ റിക്കാർഡ് വിജയത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തിയ അധ്യാപകരായ നൗഷാദ് , ഫമീദ എന്നീ അധ്യാപകരെ ആദരിക്കുകയും ചെയ്തു

Follow us on :

More in Related News