Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പുന്ന ജിഎംഎൽപി സ്കൂളിലെ വർണ്ണക്കൂടാരത്തിൻ്റെയും,ബോയ്സ് ടോയ്ലെറ്റിൻ്റെയും ഉദ്ഘാടനം എൻ.കെ അക്ബർ എംഎൽഎ നിർവഹിച്ചു

29 Mar 2025 20:52 IST

MUKUNDAN

Share News :

ചാവക്കാട്:പുന്ന ജിഎംഎൽപി സ്കൂളിലെ വർണ്ണക്കൂടാരത്തിൻ്റെയും,ബോയ്സ് ടോയ്ലെറ്റിൻ്റെയും ഉദ്ഘാടനം എൻ.കെ അക്ബർ എംഎൽഎ നിർവഹിച്ചു.ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജപ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ പ്രധാനധ്യാപിക പി.ജെ.ഷീജ സ്വാഗതം ആശംസിച്ചു.വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രസന്ന രണദിവെ ഉപഹാര സമർപണവും,ചാവക്കാട് ബിപിസി എം.ടി.സംഗീത പദ്ധതി വിശദീകരണവും നടത്തി.വാർഡ് കൗൺസിലർ ആർ.എം.ഉമ്മർ,സ്റ്റാഫ് സെക്രട്ടറി കെ.എസ്.ഗ്ലാഡി,ബിആർസി ട്രെയിനർ കെ.എസ്.അജിത,പിടിഎ,ഒഎസ്എ,എസ്എസ് ജി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.പ്രീപ്രൈമറി അധ്യാപിക സിജി ജോസ് നന്ദിയും പറഞ്ഞു.ഉദ്ഘാടന പരിപാടികൾക്ക് ശേഷം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Follow us on :

More in Related News