Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് പുതുമുഖമോ പരിചയസമ്പന്നനോ?; ചർച്ചകൾ തുടരും

18 Dec 2025 11:47 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് ചർച്ചകൾക്ക് ചൂടേറുന്നു. നഗരസഭാധ്യക്ഷനായി പുതുമുഖം വേണോ പരിചയസമ്പന്നര്‍ വേണോയെന്നതില്‍ എന്നതിലാണ് കോൺഗ്രസിൽ ചൂടേറിയ ചര്‍ച്ചകൾ നടക്കുന്നത്. കഴിഞ്ഞതവണ കേവല ഭൂരിപക്ഷമില്ലാതെ ഭരണം നടത്തി കാലാവധി പൂർത്തിയാക്കിയ കോട്ടയം നഗരസഭയിൽ ഇത്തവണ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം നേടാനായെങ്കിലും അധ്യക്ഷ കസേരയിൽ ആരെ ഇരുത്തണമെന്നതിൽ ഇനിയും തീരുമാനമായിട്ടില്ല. മൂന്ന് പേരുകളാണ് പാര്‍ട്ടി കോര്‍കമ്മിറ്റിക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. എം പി സന്തോഷ് കുമാർ, ടോം കോര അഞ്ചേരിൽ, ടിസി റോയ് എന്നിവരാണ് അധ്യക്ഷ സ്ഥാനത്തിനായി ശ്രമിക്കുന്നത്.

2012 ല്‍ നഗരസഭാ ചെയര്‍മാനായ എം പി സന്തോഷ് കുമാറിന്‍റെ പരിചയസമ്പന്നതയാണ് പ്രധാനം. തൊഴിലാളി നേതാവായിരിക്കെ പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുത്ത് തുടങ്ങിയ പൊതുപ്രവര്‍ത്തനം തുടങ്ങി ആളാണ് സന്തോഷ് കുമാർ. മാത്രമല്ല രണ്ടായിരം മുതല്‍ ജനപ്രതിനിധിയുമാണ് സന്തോഷ് കുമാര്‍. അതേസമയം യുവനേതാവെന്ന പരിഗണനയാണ് ടോം കോര അഞ്ചേരിലിനുളളത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ച ടോം കോരയും ‌നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്കുളള പട്ടികയിലുണ്ട്. 

ഐന്‍ടിയുസിയിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ ടിസി റോയ് ആണ് മറ്റൊരാള്‍. കുമാരനല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റായിരുന്നു. മുപ്പതുവര്‍ഷമായി തദ്ദേശജനപ്രതിനിധിയാണ് ടിസി റോയ്. അതിനാൽ തന്നെ ആരെ പരിഗണിക്കണമെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. 

യുഡിഎഫ് വിമതയായി കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച ബിൻസി സെബാസ്റ്റ്യൻ ഒടുവിൽ യുഡിഎഫ് പിന്തുണയോടെ അധ്യക്ഷയായാണ് ഭരിച്ചത്. ഇത്തവണ ബിൻസി കോൺഗ്രസിന്റെ സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചു.

ആകെ 53 ഡിവിഷനുകളിൽ യുഡിഎഫ് 31 ഇടത്ത് വിജയിച്ചു. കോൺഗ്രസ് 29, കേരള കോൺഗ്രസ് -1, ലീഗ് -1 എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി.

Follow us on :

More in Related News