Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 19:23 IST
Share News :
അടുത്ത വീട്ടിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച അയൽവാസി പിടിയിൽ
പറവൂർ: നന്ത്യാട്ടുകുന്നം നികത്തിൽ ഉണ്ണികൃഷ്ണൻ്റെ വീട്ടിൽ നിന്നും 4.75 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ അയൽവാസി നികത്തിൽ സജീവ് (55) പൊലീസ് പിടിയിലായി. ബുധൻ വൈകീട്ട് നാലിനാണ് സംഭവം. മാല, കൈ ചെയിൻ, വള, മോതിരം എന്നിവയാണ് മോഷണം പോയത്.
അർബുദ രോഗിയായ ഉണ്ണികൃഷ്ണനും ഭാര്യ കൈരളിയും മാത്രമാണ് വീട്ടിൽ താമസം. സംഭവം നടക്കുമ്പോൾ ജോലിക്ക് പോയതിനാൽ കൈരളി വീട്ടിലുണ്ടായില്ല. വൈകീട്ട് തൊട്ടടുത്ത കടയിൽ ചായ കുടിക്കാൻ പോയതിനാൽ ഉണ്ണികൃഷ്ണനും വീട്ടിലില്ലായിരുന്നു. ഈ തക്കം നോക്കി വീടിൻ്റെ പൂട്ടാത്ത പിൻവശത്തെ വാതിലിലൂടെയാണ് ഇയാൾ അകത്ത് കടന്നത്. അലമാരയിലാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്. എന്നാൽ അലമാരയും പൂട്ടിയിരുന്നില്ല. ഇന്നലെ രാവിലെ ഉണ്ണികൃഷ്ണൻ അലമാര പരിശോധിച്ചപ്പോഴാണ് സ്വർണ്ണാഭരണങ്ങൾ കളവുപോയ വിവരം അറിഞ്ഞത്. ഉടനെ ഭാര്യ കൈരളി പറവൂർ പൊലീസിൽ പരാതി നൽകി. ആഭരണങ്ങൾ മോഷ്ടിച്ച ശേഷം അത്താണിയിലുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിന്നും പറവൂരിലെ ഒരു ജ്വല്ലറിയിൽ സ്വർണ്ണം വിൽക്കാനായി സജീവ് കൊണ്ടുപോയ വിവരം വീട്ടുകാർക്ക് ലഭിച്ചത് വഴിത്തിരിവായി. തുടർന്ന് പൊലീസ് വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണ്ണം വിൽപ്പന നടത്തിയ ജ്വല്ലറിയിൽ പ്രതിയെ എത്തിച്ച് പരിശോധന നടത്തി. വഞ്ചി നിർമാണ ജോലിക്കാരനായ പ്രതി 10 വർഷം മുമ്പാണ് നന്ത്യാട്ടുകുന്നത്ത് സ്ഥിരതാമസമാക്കിയത്.
Follow us on :
Tags:
More in Related News
Please select your location.