Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാഷണൽ യൂത്ത് കൗൺസിൽ കേരളാ യുവ പ്രതിഭ പുരസ്കാരം കെ.കെ.കൃഷ്ണ കുമാറിന് സമ്മാനിച്ചു.

25 Jan 2025 23:38 IST

santhosh sharma.v

Share News :

വൈക്കം: സാമൂഹിക സാംസ്കാരിക മേഖലയിലും പ്രത്യേകിച്ച് കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങളും കിണറ്റിൽ വീണ വയോധികയുടെ ജീവൻ രക്ഷിച്ചത് ഉൾപ്പെടെ കഴിഞ്ഞ 10 വർഷക്കാലമായി നടത്തിയ മികച്ച സേവനങ്ങളെ മുൻനിർത്തി വാളണ്ടിയർ യുവജന സംഘടനയായ നാഷണൽ യൂത്ത് കൗൺസിൽ കേരളം ഈ വർഷം ഏർപ്പെടുത്തിയ യുവ പ്രതിഭ പുരസ്കാരം വൈക്കം ബ്രഹ്മമംഗലം സ്വദേശി കെ.കെ കൃഷ്ണകുമാറിന് സമ്മാനിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും, കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗവുമാണ് കൃഷ്ണകുമാർ. ദേശീയ യുവജന ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം അടിയോടി ഹാളിൽ നാഷണൽ യൂത്ത് കൗൺസിൽ സംസ്ഥാന ചെയർമാൻ ഡോ. എ.സനൽകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയോദ്ഗ്രഥന സമ്മേളനത്തിൽ വെച്ച് മുൻ നിയമസഭ സെക്രട്ടറി ബി.റെജി പുരസ്കാരം കൈമാറി.






Follow us on :

More in Related News