Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2025 18:18 IST
Share News :
കുന്ദമംഗലം: മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽപുസ്തകം ; ഒരു ചങ്ങാതി'പദ്ധതിക്ക് തുടക്കം.
വായനാദിനത്തോടനുബന്ധിച്ച് നടന്നസംഗമത്തിൽ മർകസ് എജുക്കേഷണൽ വിഭാഗം അസോസിയേറ്റ്ഡയറക്ടർ ഉനൈസ് മുഹമ്മദ് വിദ്യാർത്ഥികളിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി
'പുസ്തകം ; ഒരു ചങ്ങാതി' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ നിയാസ് ചോല വായനദിന സന്ദേശം നൽകി.
പി ടി എ വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാജി സി, ഒ ടി മുഹമ്മദ് ഷഫീഖ് സഖാഫി ആവിലോറ
പ്രസംഗിച്ചു.ഉനൈസ് മുഹമ്മദ് രചിച്ച വിവിധ കവിതകളുടെ പാരായണം വിദ്യാർത്ഥികൾ നടത്തി.
വായന വാരത്തോടനുബന്ധിച്ച്
സാഹിത്യ ക്വിസ്, ക്ലാസ് ലൈബ്രറി രൂപീകരണം , വായന മത്സരം, അക്ഷര മരം, ആസ്വാദനക്കുറിപ്പ് രചന മത്സരം, കഥാപാത്ര ചിത്രീകരണം ചിത്ര രചനയിലൂടെ എന്നീ പരിപാടികളും വിദ്യാർഥികൾക്കുവേണ്ടി സംഘടിപ്പിച്ചിട്ടുണ്ട്.
Follow us on :
More in Related News
Please select your location.