Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം ഉപജില്ല സ്ക്കൂൾ ശാസ്തോത്സവം: വിളംബര ജാഥ നടത്തി.

06 Oct 2025 21:16 IST

UNNICHEKKU .M

Share News :




മുക്കം:മുക്കം ഉപജില്ലാ ശാസ്ത്രമേള ഒക്ടോബർ 8 ന് സൗത്ത് കൊടിയത്തൂർ എ യു. പി സ്കൂളിൽ വെച്ച് നടക്കും.. മേളയോടനുബന്ധിച്ച് വിളബംര ജാഥ സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിലെ സ്കൗട്ട് കേഡറ്റുകളുടെ ബാൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ നടന്നു. ജനറൽ കൺ വീനർ പി.പി.മമ്മദ്കുട്ടി, പി.ടി.എ പ്രസിഡൻറ് അഹമ്മദ് നസീം സി കെ , എം പി ടി എ ചെയർപേഴ്സൺ ശബീബ, പി.ടി.എ വൈസ് പ്രസിഡൻ്റ് സി.ടി. കുഞ്ഞോയി, ജനറൽ ജോയിൻ്റ് കൺവീനർ, പി സി മുജീബ് റഹിമാൻ, സയൻസ് ക്ലബ്ബ് കൺവീനർ ജോമിൻ മാത്യു, എം.പി.ടി എ വൈസ് ചെയർ പേഴ്സൺ മുഫീദ സി.പി, കെ അബ്ദുൽ ഹക്കീം, സി.കെ അബ്ദുല്ല, സി.കെ.അഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.ജാഥയിൽ സ്കൗട്ട് ,ഗൈഡ്, കബ്ബ്, ബുൾബുൾ, ജെ ആർ സി കേഡറ്റുകൾ ,രക്ഷിതാക്കൾ, അധ്യാപകർ, നാട്ടുകാർ എന്നിവർ നേതൃത്വം നൽകി.

ശാസ്ത്രമേളയിൽ 800 ഓളം ശാസ്ത്ര പ്രതിഭകൾ മാറ്റുരയ്ക്കുന്നുണ്ട്.

പടം മുക്കം ഉപജില്ല സ്ക്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന വിളംബര ജാഥ.

Follow us on :

More in Related News