Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2025 21:31 IST
Share News :
മുക്കം:സംസ്ഥാന സർക്കാരിൻ്റെയും നഗരസഭയുടെയും ഇന്നോളമുള്ള വിക സന പ്രവർത്തനങ്ങൾ ജനങ്ങൾക്കു മുമ്പിൽ അവതരി പ്പിച്ച് അഭിപ്രായം ലഭ്യമാ ക്കുന്നതി നായി മുക്കം നഗരസഭ വികസന സദസ്സ് സംഘടിപ്പിക്കുമെന്ന് സംഘാടകർ മുക്കത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നഗ രസഭയുടെ ഭാവി വികസനത്തിനാ യുള്ള ആശയങ്ങളും നിർദ്ദേശ ങ്ങളും ജനങ്ങ ളിൽ നിന്ന് ആരായു കയും കേരളം ഇതുവരെ ആർജ്ജിച്ച നേട്ടങ്ങളും മുന്നേറ്റ ങ്ങളും ജനങ്ങളിലെത്തി ക്കുകയു മാണ് വികസന സദസ്സിലൂടെ ലക്ഷ്യ മിടുന്നത് '. ഒക്ടോബർ 13 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് മുക്കം ഓർഫ നേജ് ഒ.എസ്.എ ഓഡിറ്റോറിയ ത്തിൽ വച്ചു നടക്കുന്ന വികസന സദസ്സ് ബഹു. തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടെ യും നേതൃത്വത്തിൽ നടന്ന വികസന പ്രവർത്ത നങ്ങളുടെ അവതരണം, നഗരസഭയിലെ മുഴുവൻ ആസ്‌തികളും ഡിജി റ്റലൈസ് ചെയ്ത 'ദൃഷ്ടി' പദ്ധതി യുടെ (ജി.ഐ.എസ് മാപ്പിംഗ്) ഉദ്ഘാടനം, മുക്കത്തിന്റെ ഭാവി വികസനം സംബന്ധിച്ച് വിവിധ മേഖലകളിലെ വിദഗ്‌ധരുടെ അഭിപ്രായ ങ്ങൾ സ്വീകരിക്കൽ മുതലായവ സദസ്സിനോടനു ബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
വികസന സദസ്സിൽ പങ്കെടുത്ത് വിലപ്പെട്ട നിർദ്ദേശങ്ങളും പിന്തുണയും നൽകി നാടിൻ്റെ വികസന പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് നഗരസഭയിലെ മുഴുവൻ ജനങ്ങളോടും ചെയർമാൻ പി.ടി. ബാബു അഭ്യർത്ഥിച്ചു.
പുതിയ മുക്കത്തിൻ്റെ വികസന പമ്പതി എന്തായിരിക്കണമെന്ന അഭിപ്രായങ്ങൾ ഉയരണം. സമ്പൂർണ്ണ ജി.ഐ മാപ്പിംങ്ങ് പദ്ധതി പൂർത്തിയാക്കി ഡിജിറ്റൽ ചെയ്തു.നഗരസഭ യിൽ സർക്കാറിൻ്റെ 108 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി.120 കോടി എം.എൽ എ ഫണ്ട് മുഖേനയാണ്.വിദ്യഭ്യാസ മേഖലയിൽ നൂതന പദ്ധതികൾ നടപ്പിലാക്കി. മാലിന്യ സംസ്കരണം 12 വാർഡുകളിൽ അജൈവ മാലിന്യങ്ങൾ എടുക്കുന്നു. 33 ഡിവിഷനുകളിൽ എം.സി.എഫ് സ്ഥാപിച്ചു.മൂക്കo നഗരസഭക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നു. മൂന്ന് കോടി അറുപത് ലക്ഷത്തിൻ്റെ മാസ്റ്റർ പ്ലാനിലാണ് .കിഫ് ബി യിൽ തുക അടച്ചിട്ടുണ്ട്. അഞ്ച് കോടി സ്ഥ ലയെടുപ്പിന് അനുവദിച്ചങ്കിലും സ്ഥല ലഭ്യമായില്ല. ബസ്റ്റാൻ്റ് പരിസരത്തായി കെട്ടിടം നിർമിക്കു0. ബസ്റ്റാൻ്റ് മറ്റാരിടത്തേക്ക് മാറ്റാനാണ് ആലോചന. കാട്ടുപന്നികളെ പിടികൂടാൻ പദ്ധതി അവസാനത്തിലേക്ക്. പതിനഞ്ച് ഷൂട്ടർമാർ റെഡിയായി .പകൽ സമയത്ത് കാട്ടുപന്നി കളുടെ ആവാസ മേഖലകണ്ടെത്തി രാത്രി വെടി വെക്കാനാണ് പദ്ധതി. വാർത്ത സമ്മേളനത്തിൽ നഗരസഭ ചെയർമാൻ പി.ടി ബാബു.' അഡ്വ.കെ.പി ചാന്ദിനി, ഇ.സത്യനാരായണൻ, പ്രജിത പ്രദീപ് അസിറ്റൻറ് സെക്രട്ടറി പി.സുരേഷ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
 
                        Please select your location.