Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Dec 2025 12:04 IST
Share News :
കോട്ടയം: കോട്ടയം നഗരസഭയുടെ 41-ാംമത് അധ്യക്ഷനായി യുഡിഎഫിലെ എം.പി സന്തോഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച രാവിലെ നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിലാണ് സന്തോഷ്കുമാർ 32 കൗൺസിലർമാരുടെ പിന്തുണയിൽ ചെയർമാനായി വിജയിച്ചത്. എൽ.ഡിഎഫിൽനിന്നും സി എൻ സത്യനേശനും എൻ ഡി എ സ്ഥാനാർത്ഥിയായി ടി. എൻ ഹരികുമാറുമാണ് ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിച്ചത്.
കോട്ടയം നഗരസഭ ഇല്ലിക്കൽ 39-ാം വാർഡിൽ നിന്നും 509 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സന്തോഷ് കുമാർ ഇത് ആറാം തവണയാണ് കൗൺസിലറാകുന്നത്. 2012- ഡിസംബർ അഞ്ച് മുതൽ രണ്ട് വർഷം നഗരസഭയുടെ ചെയർമാനുമായിരുന്നു സന്തോഷ്. ചെയർമാൻ സ്ഥാനം പങ്ക് വയ്ക്കുവാനും യു ഡി എഫിൽ ധാരണയുണ്ട്. ആദ്യ 3 വർഷം എം.പി സന്തോഷ് കുമാറും, തുടർന്നുളള ഓരോ വർഷവും ടി.സി റോയി, ടോം കോര അഞ്ചേരിയിൽ എന്നിവരും ചെയർമാനാകും.
കാഞ്ഞിരം വാർഡിൽ നിന്നും മത്സരിച്ച യുഡിഎഫിലെ സനിൽ കാണക്കാലിൽ ആശുപത്രിയിൽനിന്നെത്തി വോട്ട് ചെയ്ത ശേഷം തിരികെ പോയി. വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് നടക്കും. കോൺഗ്രസിലെ ഷീബ പുന്നൻ , അനുഷ കൃഷ്ണൻ, സാലി മാത്യു എന്നിവർ വൈസ് ചെയർമാൻ പദവി പങ്കിടും.
Follow us on :
Tags:
More in Related News
Please select your location.