Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം എൽ എയുടെ ഇടപെടൽ : കെ എസ് ആർടിസി ബാംഗ്ലൂർ,വേളാങ്കണ്ണി സൂപ്പർ ഡീലക്സ് ബസ്സുകൾക്ക് ഇനി മുതൽ പുതുക്കാട് നിന്ന് കയറാം

09 Mar 2025 08:48 IST

Kodakareeyam Reporter

Share News :



പുതുക്കാട് : കെ കെ രാമചന്ദ്രൻ എം എൽ എ യുടെ ഇടപെടലിൽ ബാംഗ്ലൂർ ,വേളാങ്കണ്ണി സൂപ്പർ ഡീലക്സ് ബസ്സുക്കൾക് പുതുക്കാട് കെ എസ് ആർ ടി സി സ്റ്റാൻ്റിന് മുമ്പിൽ ബോർഡിങ്ങ് പോയിൻ്റ് അനുവദിച്ചു . അന്തർ സംസ്ഥാന സൂപ്പർ ഡീലക്സ് ബസ്സുകൾക്ക് പുതുക്കാട് ബോർഡിങ്ങ് പോയിൻ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പുതുക്കാട് പാസഞ്ചേഴ്സ് അസോസിയേഷനാണ് കെ കെ രാമചന്ദ്രൻ എംഎൽഎയെ സമീപിച്ചത് . ഇതിൻ്റെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് മന്ത്രിക്കും കെ എസ് ആർ ടി സി എംഡിക്കും കത്ത് നൽകിയത്തിൻ്റെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തിൽ ബാംഗ്ലൂർ , വേളാങ്കണ്ണി ഡീലക്സ് ബസ്സുകൾക്ക് ബോർഡിങ്ങ് പോയിൻ്റ് അനുവദിച്ചത് . തിരുവല്ല - ബാംഗ്ലൂർ ഡീലക്സ് ബസ്സ് ദിവസവും രാത്രി 9. 35 ന് പുതുക്കാടെത്തും പാലക്കാട് കൊയമ്പത്തൂർ സേലം ഹൊസൂർ വഴി പിറ്റേ ദിവസം രാവിലെ ഏഴിന് ബാംഗ്ലൂരിലെത്തും . തിരിച്ച് ദിവസവും വൈകീട്ട് 6.15 ന് ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന ബസ്സ് പുലർച്ചെ 3.50 ന് പുതുക്കാടെത്തും . പുതുക്കാട് - ബാംഗ്ലൂർ 718 രൂപയാണ് ടിക്കറ്റ് ചാർജ് . എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് 4.50 ന് ആണ് വേളാങ്കണ്ണി സൂപ്പർ ഡീലക്സ് സർവ്വീസ് പുതുക്കാട് എത്തുന്നത് ഞായറാഴ്ച രാവിലെ 6.35 ന് വേളാങ്കണ്ണിയിലെത്തും തിരിച്ച് ഞായറാഴ്ച വൈകീട്ട് 5.30 ന്  വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 7 15 ന് പുതുക്കാടെത്തും .

വേളാങ്കണ്ണി പുതുക്കാട് 702 രൂപയാണ് ടിക്കറ്റ് നിരക്ക് . അടുത്ത ഘട്ടത്തിൽ കൂടുതൽ ചർച്ച നടത്തി കൊല്ലൂർ മൂകാംബിക , ഊട്ടി സർവ്വീസുകൾക്ക് പുതുക്കാട് ബോർഡിങ്ങ് അനുവദിക്കണമെന്ന് കെ കെ രാമചന്ദ്രൻ എം എൽ എ ആവശ്യപ്പെട്ടു .

Follow us on :

More in Related News