Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാലാതിരുത്തിയിൽ വനം വകുപ്പിൻ്റെ ഇടപെടൽ നിർത്തിവയ്ക്കാൻ മന്ത്രിയുടെ നിർദ്ദേശം

23 Oct 2025 21:07 IST

PALLIKKARA

Share News :

 RDO യുടെ സെറ്റിൽമെൻറ് നടപടികൾ പൂർത്തിയാകുന്നതുവരെ ബാലാതിരുത്തിയിൽ സ്വകാര്യ വ്യക്തികൾ നിലവിൽ കൈവശം വച്ചുവരുന്ന ഭൂമിയിൽ വനം വകുപ്പിൻ്റെ ഇടപെടൻ നിർത്തിവയ്ക്കാൻ ബഹുഃ വനം വകുപ്പ് മന്ത്രി ശ്രീ. എ.കെ.ശശീന്ദ്രൻ നിർദ്ദേശിച്ചു. രാവിലെ 10.00 മണിക്ക്, താനൂർ PWD ഗൗസ്റ്റ് ഹൗസിൽ ബഹു: കായിക വികസന- ഹജ്ജ് കാര്യ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ, റിസർവ്വ് ഫോറസ്റ്റ് - ജനകീയ പ്രതിരോധ സമിതിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വിളവെടുപ്പ് തടസ്സപ്പെടുത്തരുതെന്നും, വ്യക്തികൾക്കെതിരെ യാതൊരുവിധ കേസുകളും എടുക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.

2007 ൽ നിലവിൽ വന്ന കമ്മ്യൂണിറ്റി റിസർവ്വ് എന്ന ആശയം ജനങ്ങൾ സ്വീകരിച്ചിട്ടുള്ളതാണെന്നും അതു നിലനിർത്തി, റിസർവ്വ് ഫോറസ്റ്റാക്കി മാറ്റാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നുള്ളതാണ് അടിയന്തിര ആവശ്യമെ ന്നും മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ അഭിപ്രായപ്പെട്ടു. 18.10 25 ന് വൈകുന്നേരം ബാലാതിരുത്തിയിൽ വച്ച് മന്ത്രിയുമായി ജനകീയ പ്രതിരോധ സമിതി നടത്തിയ ചർച്ചയിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിളകൾ നശിപ്പിക്കുന്നതും കേസ് ചാർജ്ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ടും പൊതുജനങ്ങൾക്ക് പരാതികളുണ്ട്. ഇതുവരെയായിട്ടും സെറ്റിൽമെൻ്റ് ഓഫീസറായ RDO പരാതി പരിഹാരത്തിനുള്ള ക്രിയാത്മകമായ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും വിമർശനമുയർന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രശ്ന ബാധിതരെ നേരിൽ കേൾക്കാനുള്ള അവസരമൊരുക്കാൻ ബഹു: മന്ത്രി എ.കെ. ശശീന്ദ്രൻ, RDO, DFO എന്നിവരെ ചുമതലപ്പെടുത്തി.

യോഗത്തിൽ സി.പി.എം. വള്ളിക്കുന്ന് ഏരിയ കമ്മിറ്റിയംഗം ഹൃഷികേശ് കുമാർ , തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബുരാജൻ പൊക്കടവത്ത്, നാലാം വാർഡ് മെമ്പർ എ.പി. സിന്ധു,ജനകീയ പ്രതിരോധ സമിതി സെക്രട്ടറി ഒ. മുരളീധരൻ, അംഗങ്ങളായ എ.പി. ഹരിദാസൻ, സുധീശൻ എ.പി. എന്നിവർ സംബന്ധിച്ചു. ഉദ്യോഗസ്ഥരെ പ്രതിനിധീകരിച്ച് RDO, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, DFO എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News