Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ മന്ത്രി വി.എന്‍.വാസവന് ഫെബ്രുവരി 16-ന്സ്വീകരണം നല്‍കും

14 Feb 2025 20:31 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി:ഏറ്റുമാനൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ മന്ത്രി വി.എന്‍.വാസവന് ഫെബ്രുവരി 16-ന് വൈകുന്നേരം അഞ്ചുമണിക്ക് വ്യാപാരഭവന്‍ഹാളില്‍ സ്വീകരണം നല്‍കും.വി.എന്‍.വാസവന്റഎം.എല്‍.എ., മന്ത്രി എന്നിനിലകളിലുള്ള പ്രവര്‍ത്തനങ്ങളെ അനുമോദിക്കുന്നതിനും അദേഹത്തിന്റ വിവിധമേഖലകളെ സ്പര്‍ശിച്ചുള്ളശ്രദ്ധേയമായ യാത്രഏറ്റുമാനൂരിന്റ വികസനത്തിന് എത്രമാത്രം പ്രയോജനകരമായി എന്ന് ചര്‍ച്ചചെയ്യുന്നതിനും വിലയിരുത്തുന്നതിനും വേണ്ടിയാണ് സമ്മേളനമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സാംസ്‌കാരിക സമ്മേളനത്തിന് സൂര്യകാലടിമന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്ഭദ്രദീപം തെളിക്കും.

ചെയര്‍മാന്‍ ജി.പ്രകാശ് അധ്യക്ഷതവഹിക്കും.ജനറല്‍ കണ്‍വീനര്‍ അഡ്വ.പി.രാജീവ് ചിറയില്‍,നഗരസഭാചെയര്‍പേഴ്‌സണ്‍ ലൗലിജോര്‍ജ്,എം.ജി.യൂണിവേഴ്‌സിറ്റിവൈസ്ചാന്‍സലര്‍ ഡോ.സി.ടി.അരവിന്ദകുമാര്‍, ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ആര്‍.ഹേമന്ത്കുമാര്‍,അല്‍.ഹാഫീസ്അഷ്‌കര്‍ മൗലവി അല്‍ഖാസിമി,റവ.ഫാ.മാണികല്ലാപ്പുറം, വി.എസ്.വിശ്വനാഥന്‍നായര്‍, പി.എന്‍.ശ്രീനിവാസന്‍, പി.പ്രമോദ്കുമാര്‍, പ്രൊഫ.പി.എസ്.ശങ്കരന്‍നായര്‍, ഇ.എസ്.ബിജു,എന്‍.പി.തോമസ്,രശ്മിശ്യാം,കെ.എം.രാധാകൃഷ്ണപിള്ള, അഡ്വ.നിധിന്‍പുല്ലുകാടന്‍,എം.കെ.സുഗതന്‍ എന്നിവര്‍ പ്രസംഗിക്കും.മന്ത്രി വി.എന്‍.വാസവന്‍ മറുപടി പ്രസംഗം നടത്തും.

പത്രസമ്മേളനത്തില്‍ ജി.പ്രകാശ്,അഡ്വ.പി.രാജീവ് ചിറയില്‍, ജെയംസ് പുളിക്കന്‍, സെബാസ്റ്റ്യന്‍ വലിയകാലാ എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News